മലിനീകരണ നിയന്ത്രണം: മികച്ച രണ്ടാമത്തെ നഗരസഭക്കുള്ള അവാർഡ് പെരിന്തൽമണ്ണക്ക്
text_fieldsപെരിന്തൽമണ്ണ: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ മികച്ച രണ്ടാമത്തെ നഗരസഭക്കുള്ള അവാർഡ് പെരിന്തൽമണ്ണ നഗരസഭക്ക്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ തദ്ദേശ ഭരണ മന്ത്രി എം.ബി. രാജേഷിൽനിന്ന് പെരിന്തൽമണ്ണ നഗരസഭ ചെയർമാൻ പി. ഷാജി, കൗൺസിലർ പി.എസ്. സന്തോഷ് കുമാർ, സെക്രട്ടറി മിത്രൻ, ക്ലീൻ സിറ്റി മാനേജർ സി.കെ. വത്സൻ എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. ഈ നേട്ടം പെരിന്തൽമണ്ണയിലെ മുഴുവൻ ജനങ്ങൾക്കും സമർപ്പിക്കുന്നതായി ചെയർമാൻ പി. ഷാജി അറിയിച്ചു.
സംസ്ഥാനത്തെ ഏറ്റവും കൂടുതൽ ഹരിതകർമ സേന അംഗങ്ങൾ ഉള്ള നഗരസഭയാണ് പെരിന്തൽമണ്ണ. ഹരിത കർമ സേനയിൽ 80 അംഗങ്ങളാണുള്ളത്. മാലിന്യത്തിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന ബയോ ശക്തി പ്ലാന്റും മാലിന്യ സംസ്കരണ രംഗത്തെ അത്യാധുനിക സാങ്കേതികവിദ്യകളുടെ മെഷീൻ സംവിധാനങ്ങളും പച്ചതുരുത്ത്, ബ്യൂട്ടിസ്പോട്ടുകൾ, പ്രകൃതി സൗഹൃദ ശ്മശാനം തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. പരമാവധി വീടുകളിൽനിന്ന് യൂസേഴ്സ് ഫീസ് ഈടാക്കി മാലിന്യം ശേഖരിക്കുന്നുണ്ട്. പൊതുസ്ഥലത്തും കടകളിലും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തലും നിയമ ലംഘനങ്ങൾക്ക് പിഴ ഈടാക്കലും കാര്യക്ഷമമായി നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.