പെരിന്തൽമണ്ണയിൽ 200 കുടുംബങ്ങൾക്ക് പാർപ്പിടസമുച്ചയം; ലൈഫ് മിഷനിലെ ആദ്യ പദ്ധതി
text_fieldsപെരിന്തൽമണ്ണ: എരവിമംഗം ഒടിയൻചോലയിൽ നഗരസഭ വിലയ്ക്ക് വാങ്ങിയ ഏഴേക്കർ ഭൂമിയിൽ 400 കുടുംബങ്ങൾക്കായി നിർമിക്കുന്ന പാർപ്പിടസമുച്ചയങ്ങളിൽ 200 വീടുകൾ പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് സമർപ്പിച്ചു. ലൈഫ് മിഷൻ ആവിഷ്കരിച്ചതിൽ ഏറ്റവും വലുതും ആദ്യത്തേതുമാണിതെന്ന് നഗരസഭ അറിയിച്ചു.
2019 ഫെബ്രുവരിയിൽ ശിലാസ്ഥാപനം നടത്തിയ പദ്ധതിയുടെ ഒന്നാം ഘട്ടം തദ്ദേശ മന്ത്രി എ.സി. മൊയ്തീനാണ് ഒാൺലൈനിൽ ഉദ്ഘാടനം െചയ്തത്. ശേഷിക്കുന്നവ നിർമാണഘട്ടത്തിലാണ്. മൂന്നു നിലകളിൽ 12 പേർക്ക് താമസിക്കാവുന്നതാണ് ഒരു അപ്പാർട്ട്മെൻറ്. ഇത്തരത്തിൽ 34 അപ്പാർട്ട്മെൻറുകളാണ് ഇവിടെ പണിയുന്നത്.
ലൈഫ് പദ്ധതിയിൽ ആകെ 2004 കുടുംബങ്ങൾക്കാണ് വീട്. 2017ൽ എരവിമംഗലം ഒടിയൻചോലയിൽ ഏഴേക്കർ ഭൂമി നഗരസഭ വിലയ്ക്ക് വാങ്ങിയാണ് പദ്ധതി വിഭാവനംചെയ്തത്. രണ്ട് ബെഡ് റൂം, അടുക്കള, രണ്ട് ടോയ്ലെറ്റ്, ബാൽക്കെണി എന്നിങ്ങനെ 600 ചതുരശ്രയടിയുള്ളതാണ് ഒരു ഫ്ലാറ്റ്. കുടുംബങ്ങളുടെ ഉപജീവനം, കലാകായികം എന്നിവക്കും വഴിയൊരുക്കുന്നുണ്ട്. 20 കോടി ലൈഫ് മിഷൻ, ആറു കോടി പി.എം.എ.വൈ, 11 കോടി നഗരസഭ, 1.50 കോടി തൊഴിലുറപ്പ്, 50 ലക്ഷം ശുചിത്വമിഷൻ, 16 കോടി സംഭാവന, സി.എസ്.ആർ ഫണ്ട് എന്നിങ്ങനെയാണ് ഫണ്ട് കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.