ചളിക്കുളവും വലിയ കുഴികളുമായി സംസ്ഥാനപാത
text_fieldsപെരിന്തല്‍മണ്ണ: നിലമ്പൂര്‍-പെരുമ്പിലാവ് സംസ്ഥാനപാതയിൽ പെരിന്തൽമണ്ണയിൽ കുറേഭാഗം റോഡ് തകർന്നിട്ട് രണ്ടു വർഷത്തോളമായി. സർക്കാർ ഫണ്ടനുവദിച്ചിട്ടും സമയത്തിന് പ്രവൃത്തി നടത്താനോ റോഡ് ഗതാഗതയോഗ്യമാക്കാനോ സാധിക്കാതെ മരാമത്ത് വകുപ്പും ജനപ്രതിനിധികളും പൊതുജനങ്ങളുടെ ശാപവാക്ക് ഏറ്റുവാങ്ങുകയാണ്. പെരിന്തല്‍മണ്ണ-പട്ടാമ്പി റോഡിൽ കുന്നപ്പള്ളിവരെ രണ്ട് റീച്ചുകളിലെ പുനരുദ്ധാരണത്തിന് മൂന്ന് കോടി രൂപ വീതം സംസ്ഥാനസർക്കാർ അനുവദിച്ചിരുന്നു.
അഴുക്കുചാല്‍ നിര്‍മിച്ച് പാതി വഴിക്കിട്ടതാണ് ഇത്രയും കാലത്തിനിടെ നടന്നത്.ചെറിയതോതില്‍ റോഡില്‍ കുഴികള്‍ രൂപപ്പെട്ടപ്പോള്‍ അറ്റകുറ്റപ്പണി നടത്തേണ്ടതായിരുന്നു. കനത്ത വേനലിൽ ദേശീയപാതയില്‍ വരെ റീടാറിങ് നടന്നപ്പോള്‍ ഫണ്ടുണ്ടായിട്ടും ഈ റോഡ് വെറുതെയിട്ടു.
കുഴികളടക്കണമെന്ന തോന്നലുണ്ടായതുതന്നെ മഴ കനത്തപ്പോഴാണ്. ഇവ ഒരുമാസംപോലും ആയുസ്സില്ലാതെ വീണ്ടും പഴയരൂപത്തിലായി. കരാറുകാരുടെ കുടിശ്ശികകള്‍ നല്‍കാത്തതും പണി നീളാൻ കാരണമായി. നിലവിലെ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ യഥാസമയം ഫണ്ട് നൽകാത്തതിനാൽ പൂര്‍ത്തീകരണം വൈകിപ്പിക്കുന്നുണ്ട്. ബദല്‍ മാര്‍ഗം കാണും മുമ്പ് ചെര്‍പ്പുളശ്ശേരി-പട്ടാമ്പി റോഡ് ജങ്ഷനിലെ കള്‍വര്‍ട്ട് അടച്ചതോടെ മഴവെള്ളം റോഡിലൂടെ കുത്തിയൊഴുകാൻ തുടങ്ങി.
മഴ പെയ്താല്‍ തകര്‍ന്ന റോഡില്‍ ചളിക്കുളമാകുന്നതോടെ സാഹസികമായാണ് ഇരുചക്ര വാഹനങ്ങള്‍ ഇതിലൂടെ പോകുന്നത്. റോഡിെൻറ സ്ഥിതി അറിഞ്ഞാവാം മന്ത്രിമാരും എം.എൽ.എമാരും ഈ വഴി ഉപേക്ഷിക്കാറാണ് ഇപ്പോൾ. അഴുക്കുചാലുകളുടെ നിര്‍മാണത്തിനായി വന്‍തോതില്‍ പാറകള്‍ പൊട്ടിക്കണം. പല സ്ഥലങ്ങളിലും റോഡ് പൂര്‍ണമായി തകര്‍ന്നനിലയിലാണ്. ജൂബിലി ജങ്ഷന് മുതല്‍ ചെര്‍പ്പുളശ്ശേരി റോഡ് ജങ്ഷന് വരെ റോഡിലൂടെ സഞ്ചരിക്കാനാകാത്ത അവസ്ഥയാണ്. ചരക്കുവാഹനങ്ങള്‍ ഉള്‍പ്പെടെ ദിവസവും ആയിരക്കണക്കിന് വാഹനങ്ങളാണ് ഈ റോഡിലൂടെ സഞ്ചരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.