ജി.എസ്.ടി ബില്ലിൽ സാൻഡ്സ്റ്റോൺ; കടത്തിയത് രാജസ്ഥാൻ മാർബിൾ
text_fieldsപെരിന്തൽമണ്ണ: സാൻഡ്സ്റ്റോൺ എന്ന വ്യാജേന രേഖകളിൽ കൃതിമം കാണിച്ച് രാജസ്ഥാനിൽനിന്ന് വടകരയിലേക്ക് കടത്താൻ ശ്രമിച്ച 10.23 ലക്ഷം രൂപയുടെ 4095 ചതുരശ്രയടി ഇറ്റാലിയൻ മാർബിൾ സംസ്ഥാന ജി.എസ്.ടി ഇൻറലിജൻസ് സ്പെഷൽ സ്ക്വാഡ് പിടികൂടി.
3,69,000 രൂപ നികുതിയും പിഴയും ഈടാക്കി ചരക്ക് വിട്ടുനൽകി. ജി.എസ്.ടി നികുതിയിനത്തിൽ അഞ്ച് ശതമാനത്തിൽ വരുന്ന സാൻഡ്സ്റ്റോൺ എന്ന പ്രത്യേകതരം പാറക്കല്ലാണ് ബില്ലിൽ രേഖപ്പെടുത്തിയിരുന്നത്.
ധനവകുപ്പിെൻറ കീഴിൽ ജി.എസ്.ടി ഇൻറലിജൻസ് സ്ക്വാഡിെൻറ പക്കലുള്ള ആപ്പിൽ വാഹനത്തിെൻറ നമ്പർ നൽകിയാൽ ചരക്കുവാഹനമാണെങ്കിൽ ഏതുതരം ചരക്കാണ് അതിലുള്ളതെന്നതടക്കം ബില്ലിലെ വിവരങ്ങൾ ലഭ്യമാവും.
പിടികൂടിയ ചരക്ക് വാഹനം മലപ്പുറത്ത് നിർത്തിയിട്ടപ്പോഴാണ് ജി.എസ്.ടി ഇൻറലിജൻസ് സ്ക്വാഡിന് ഇത്തരത്തിൽ വാഹന നമ്പർ നൽകി വിശദാംശങ്ങളെടുത്തത്.
സാൻഡ്സ്റ്റോൺ ഇത്തരത്തിൽ രാജസ്ഥാനിൽനിന്ന് കൊണ്ടുവരേണ്ടതില്ലെന്ന് തോന്നിയതിനാലാണ് വാഹനം തുറന്ന് പരിശോധിച്ചത്. സമാനരീതിയിൽ മുമ്പും നികുതിവെട്ടിപ്പ് കണ്ടെത്തിയിരുന്നു.
ഇൻറലിജൻസ് അസി. കമീഷണർ എ.എം. ഷംസുദ്ദീെൻറ നേതൃത്വത്തിലായിരുന്നു പരിശോധന. എം.വി. സാദിഖ്, പി.എ. ബാസിം, ടി.വി. മധുസൂദനൻ, വി. അഞ്ജന, ഡ്രൈവർ കെ. രാജീവ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ജോയൻറ് കമീഷണർ ഫിറോസ് കാട്ടിൽ, ഡെപ്യൂട്ടി കമീഷണർ കെ. മുഹമ്മദ് സലീം തുടങ്ങിയവരുടെ നിർദേശത്തെ തുടർന്നായിരുന്നു പരിശോധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.