സ്കൂൾ വാഹന ഫിറ്റ്നസ് പരിശോധന
text_fieldsപെരിന്തൽമണ്ണ: സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി മോട്ടോർ വാഹന വകുപ്പ് സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന തുടങ്ങി. ജൂൺ ഒന്നുമുതൽ ഫിറ്റ്നസ് സ്റ്റിക്കറില്ലാത്ത വാഹനങ്ങൾ നിരത്തിലിറക്കില്ല. പെരിന്തൽമണ്ണ സബ് റീജനൽ ആർ.ടി.ഒ ഓഫിസ് പരിധിയിൽ 500 ഓളം സ്കൂൾ വാഹനങ്ങളുണ്ട്. ഇതിൽ 75 വാഹനങ്ങളാണ് ആദ്യദിനം പരിശോധനക്കെത്തിയത്. 15 എണ്ണം ഒഴികെയുള്ളവക്ക് ബുധനാഴ്ച ഫിറ്റ്നസ് നൽകി.
രണ്ടാംഘട്ട പരിശോധന ശനിയാഴ്ച രാവിലെ 10.30 മുതൽ ബൈപാസ് ബസ് സ്റ്റാൻഡിൽ നടക്കും. ജോയിൻറ് ആർ.ടി.ഒ ഇൻചാർജ് പി.കെ. മുഹമ്മദ് ഷഫീഖ്, എം.വി.ഐ പി.ജെ. റജി, ഇൻസ്പെക്ടർമാരായ അബ്ദുൽ കരീം ചാലിൽ, കെ. പ്രദീപ് എന്നിവരാണ് പരിശോധന നടത്തിയത്.
മലപ്പുറം: ആർ.ടി.ഒ ഓഫിസിന്റെ പരിധിയിലുള്ള സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന ഈ മാസം 25, 30 തീയതികളിൽ നടക്കും. വാറങ്കോട് ടെസ്റ്റ് ഗ്രൗണ്ടിൽ ഉച്ചക്ക് രണ്ട് മുതലാണ് പരിശോധന. എല്ലാ സ്കൂൾ വാഹനങ്ങളും പരിശോധന നടത്തി ചെക്ക്ഡ് സ്ലിപ് കരസ്ഥമാക്കണമെന്ന് ആർ.ടി.ഒ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.