മുക്കുപണ്ടം വെച്ച് തട്ടിപ്പ്: രണ്ടാംപ്രതിയും അറസ്റ്റിൽ
text_fieldsപെരിന്തല്‍മണ്ണ: സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വെച്ച് 2.61 ലക്ഷം രൂപ തട്ടിയ കേസില്‍ രണ്ടാം പ്രതി അറസ്റ്റില്‍. പെരുമ്പാവൂര്‍ അല്ലപ്ര പട്ടരുമഠം വീട്ടില്‍ നൗഷാദിനെയാണ് (47) പെരിന്തല്‍മണ്ണയിലെ സ്ഥാപന മാനേജര്‍ നല്കിയ പരാതിയിൽ എസ്.ഐ ടി. അരവിന്ദാക്ഷൻ അറസ്റ്റ് ചെയ്തത്. 2021 ഫെബ്രുവരി 11നായിരുന്നു സംഭവം. പ്രതികള്‍ക്ക് ആശുപത്രി സംബന്ധമായ അത്യാവശ്യമുണ്ടെന്നും പണവുമായെത്തണമെന്നും പറഞ്ഞ് മാനേജരെ അങ്ങാടിപ്പുറത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
പണയ ഉരുപ്പടികള്‍ കൈമാറിയതോടെ പ്രതികള്‍ക്ക് പണം നല്കി. അത്യാവശ്യം കഴിഞ്ഞാലുടന്‍ പെരിന്തല്‍മണ്ണയിലെ സ്ഥാപനത്തിലെത്താമെന്ന് വിശ്വസിപ്പിച്ചാണ് പോയത്. ഉരച്ചുനോക്കിയാലും അറിയാത്ത രീതിയിലുള്ള ആഭരണങ്ങളാണ് നല്‍കിയത്. എന്നാല്‍, ഇവര്‍ സ്ഥാപനത്തിലെത്താതായതോടെ പരിശോധിച്ചപ്പോൾ മുക്കുപണ്ടമാണെന്ന് മനസ്സിലായി.
ഏപ്രിലില്‍ ഒന്നാംപ്രതിയായ പെരുമ്പാവൂര്‍ സ്വദേശിയെ അറസ്റ്റ് ചെയ്തിരുന്നു. തിരുവനന്തപുരത്തും കിളിമാനൂരിലും കേസുകളുള്ള നൗഷാദ് പെരുമ്പാവൂര്‍, പട്ടിമറ്റം, എടത്തല സ്റ്റേഷനുകളിലെ കേസുകളില്‍ നേരത്തെ റിമാന്‍ഡിലായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.