Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2023 3:40 AM GMT Updated On
date_range 2 Nov 2023 3:40 AM GMTബാലികയോട് ലൈംഗികാതിക്രമം: പ്രതിക്ക് 25 വർഷം തടവും പിഴയും
text_fieldsbookmark_border
പെരിന്തൽമണ്ണ: അഞ്ചു വയസ്സുള്ള ബാലികക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 25 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. തുവ്വൂർ തെക്കുംപുറം കോഴിശേരി റിയാസിനെയാണ് (37) പെരിന്തൽമണ്ണ പോക്സോ അതിവേഗ സ്പെഷൽ കോടതി ജഡ്ജി എസ്. സൂരജ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒന്നര വർഷം കഠിന തടവ് അനുഭവിക്കണം. 2018ൽ കരുവാരകുണ്ട് പൊലീസ് രജിസ്റ്റർ ചെയ്തതാണ് കേസ്. മുൻ കരുവാരകുണ്ട് സി.ഐ ജ്യോതീന്ദ്രകുമാർ, അബ്ദുൽ മജീദ്, എസ്.ഐ രതീഷ് എന്നിവരാണ് കേസ് അന്വേഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story