കോവിഡ് തളർത്താത്ത ആത്മവീര്യവുമായി അവൾ പരീക്ഷ എഴുതി
text_fieldsപെരിന്തൽമണ്ണ: കോവിഡ് തളർത്താത്ത ആത്മവീര്യവുമായി അവൾ പ്ലസ് ടു പരീക്ഷ എഴുതി. പെരിന്തൽമണ്ണ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയാണ് നഗരസഭ ഏർപ്പെടുത്തിയ ആംബുലൻസിൽ എത്തി വ്യാഴാഴ്ച പരീക്ഷയെഴുതിയത്.
പാതായ്ക്കര സ്വദേശിനിയായ പ്ലസ് ടു ഹുമാനിറ്റീസ് രണ്ടാം വർഷ വിദ്യാർഥിനിയാണ് പരീക്ഷയെഴുതിയത്. ബന്ധുക്കൾക്ക് കോവിഡ് പോസിറ്റിവായതിനാൽ ക്വാറൻറീനിൽ ആയിരുന്ന വിദ്യാർഥിനി മൂന്ന് പരീക്ഷകൾ എഴുതിയിരുന്നു. ഏപ്രിൽ 19ന് വിദ്യാർഥിനിക്ക് കോവിഡ് സ്ഥിരീകരിച്ചു. ശേഷിക്കുന്ന പരീക്ഷ കൂടി എഴുതണണമെന്ന് ബന്ധപ്പെട്ടവരെ അറിയിക്കുകയായിരുന്നു.
ശാരീരിക അസ്വസ്ഥതകൾ ഉള്ളത് കാരണം പി.പി.ഇ കിറ്റ് ധരിക്കാൻ സാധിച്ചിരുന്നില്ല. മാസ്കും ഫേസ് ഷീൽഡും ധരിച്ചിരുന്നു. പ്രിൻസിപ്പൽ കെ. ഫൗസിയയുടെ നേതൃത്വത്തിൽ അധ്യാപകർ പരീക്ഷ എഴുതാൻ പ്രത്യേക ഇരിപ്പിടം ഒരുക്കി എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തു. ഹെൽത്ത് ഇൻസ്പെക്ടർ കെ. ദിലീപ്കുമാറിെൻറ നേതൃത്വത്തിൽ ആരോഗ്യപ്രവർത്തകരും സ്കൂളിൽ എത്തി. 26നാണ് അവസാന പരീക്ഷ. ശേഷിക്കുന്ന പരീക്ഷകളും എഴുതാനുള്ള തയാറെടുപ്പിലാണ് വിദ്യാർഥിനി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.