സിനിമയുടെ പിന്നാമ്പുറങ്ങൾ പരിചയപ്പെട്ടൊരു യാത്ര
text_fieldsപെരിന്തൽമണ്ണ: വാർധക്യം കർമനിരതവും ആഹ്ലാദഭരിതവുമാക്കുക എന്ന ലക്ഷ്യത്തോടെ ഒത്തുചേർന്ന വിരമിച്ച അധ്യാപക കൂട്ടായ്മ ‘ഷെൽട്ടർ’ സിനിമ യാത്ര സംഘടിപ്പിച്ചു.
ലൊക്കേഷനുകളിലേക്കുള്ള സന്ദർശനം, ലൊക്കേഷൻ പരിചയപ്പെടൽ, സിനിമ ചർച്ച, സംവാദം, ഷൂട്ടിങ് പരിചയപ്പെടൽ തുടങ്ങിയവയുമായി ബന്ധപ്പെട്ടായിരുന്നു യാത്ര.
പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങൾ സന്ദർശിക്കുകയും സിനിമ ചർച്ചകളും ഷൂട്ടിങ് പരിചയപ്പെടലും നടന്നു. 2023ലെ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച നവാഗത സംവിധായകനും ജനപ്രീതി നേടിയ മികച്ച ചിത്രത്തിനുമുള്ള സംസ്ഥാന പുരസ്കാരം നേടിയ ‘തടവ്’ ചിത്രത്തിന്റെ സംവിധായകൻ ഫാസിൽ റസാക്ക് അംഗങ്ങളുമായി സംവദിച്ചു. ഹ്രസ്വ ചിത്രങ്ങളായ അതിര്, പിറ എന്നിവയെക്കുറിച്ചും തടവ് എന്ന ചലച്ചിത്രത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
പ്രൊഡക്ഷൻ മാനേജർ പ്രവീൺ കുമാർ സിനിമ ലൊക്കേഷനുകൾ പരിചയപ്പെടുത്തി. സിന്റിക്കേറ്റ് സിനിമാസ് സി.ഇ.ഒ യൂനസ്, വി.കെ. ശശിധരൻ, പി. രവി, പി.എൻ. ശോഭന എന്നിവർ സംസാരിച്ചു. അശോക് കുമാർ പെരുവ, എൻ.പി. കൃഷ്ണകുമാർ, കെ. വിജയം, ടി. രാധ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.