ആറാം ക്ലാസുകാരി കത്തെഴുതി; ഫോൺ എത്തിച്ച് എം.എൽ.എ
text_fieldsപെരിന്തൽമണ്ണ: പഠിക്കാൻ സ്മാർട്ട് ഫോൺ വേണമെന്ന് കത്തെഴുതി അറിയിച്ച ആറാം ക്ലാസ് വിദ്യാർഥിനിക്ക് നജീബ് കാന്തപുരം എം.എൽ.എ ഇടപെട്ട് ഫോൺ ലഭ്യമാക്കി.
പെരിന്തൽമണ്ണ പൊന്ന്യാകുർശ്ശിയിലുള്ള ആറാം ക്ലാസ് വിദ്യാർഥിനി നദ ഫാത്തിമയാണ് എം.എൽ.എക്ക് കത്തയച്ച് ഫോൺ വരുത്തിയത്. ഓൺലൈൻ പഠനത്തിന് സൗകര്യമുണ്ടാക്കാൻ എം.എൽ.എ വിഷയം ജീവകാരുണ്യ പ്രവർത്തകൻ കുറ്റീരി മാനുപ്പയെ അറിയിച്ചതോടെ അദ്ദേഹം സുമനസ്സുകളുടെ സഹായത്തോടെ ഫോൺ സംഘടിപ്പിച്ചു.
മാനുപ്പയും സഹപ്രവർത്തകരായ ചേരിയില്‍ മമ്മിക്കുട്ടി, മുസ്തഫ ചേലാക്കോടന്‍, ഉനൈസ് കക്കൂത്ത്, മൊയ്തു കിഴക്കേതില്‍, കെ.എം. റാഷിക്ക്, മുസ്തഫ ഷിജാസ്, കെ.എം. മുഹമ്മദ് റോഷന് എന്നിവർ നദയുടെ വീട്ടിലെത്തി ഫോൺ കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.