അർധരാത്രി ചായ കുടിക്കാൻ പുറത്തിറങ്ങിയ യുവാക്കളെ സ്റ്റേഷനിലെത്തിച്ച് പൊലീസിന്റെ 'ശിക്ഷണം'
text_fieldsപെരിന്തൽമണ്ണ: രാത്രി ഒരുമണിക്ക് ചായകുടിക്കാനിറങ്ങിയ യുവാക്കളെ സ്റ്റേഷനിൽ കൊണ്ടുവന്ന് പൊലീസിന്റെ വക 'ശിക്ഷണം'. സ്റ്റേഷനിലെത്തിച്ച ആറംഗ സംഘത്തിന് ഉപദേശവും കട്ടൻ ചായയും കൊടുത്തായിരുന്നു പൊലീസിന്റെ 'ശിക്ഷണം'.
ചൊവ്വാഴ്ച പുലർച്ചെയോടെ പെരിന്തൽമണ്ണ ടൗണിലാണ് സംഭവം. 20 കിലോമീറ്റർ അകലെയുള്ള ആഞ്ഞിലങ്ങാടിയിൽ നിന്നാണ് ഒരു കാറിലും ഒരു ബൈക്കിലുമായി യുവാക്കൾ പെരിന്തൽമണ്ണയിലെത്തിയത്. രാത്രികാല പരിശോധനക്കിറങ്ങിയ എസ്.ഐ സി.കെ.നൗഷാദും സംഘവും ഇവരെ കണ്ടപ്പോൾ കാര്യം തിരക്കി. ചായ കുടിക്കാൻ വന്നതാണെന്ന യുവാക്കളുടെ മറുപടിയാണ് പൊലീസിനെ പ്രകോപിപ്പിച്ചത്.
സംഘത്തെ പൊലീസ് സ്റ്റേഷനിലെത്തിച്ച് പുലർച്ചെ 3.30 ന് കട്ടൻചായയും കൈ നിറയെ ഉപദേശവും കൊടുത്താണ് വിട്ടയച്ചത്.
പാതിരാത്രി പ്രത്യേക കാരണങ്ങളില്ലാതെ ഇത്തരത്തിൽ സംഘടിതമായി ഇറങ്ങാതിരിക്കാനുള്ള മുന്നറിയിപ്പ് നൽകിയതാണെന്നാണ് പൊലീസ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.