ദേശീയ സബ്ജൂനിയർ നെറ്റ് ബാൾ; പെരിന്തൽമണ്ണക്ക് അഭിമാനമായി അഭിഷേകും എൽസിറ്റയും
text_fieldsപെരിന്തൽമണ്ണ: ഝാർഖണ്ഡിൽ വെള്ളിയാഴ്ച തുടങ്ങുന്ന 27ാമത് ദേശീയ സബ് ജൂനിയർ നെറ്റ്ബാൾ ചാമ്പ്യൻഷിപ്പിലെ സംസ്ഥാന ടീമിൽ പെരിന്തൽമണ്ണയിൽനിന്ന് രണ്ടുപേർ. അങ്ങാടിപ്പുറം പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളായ കെ.പി. അഭിഷേകും എൽസിറ്റ ജോസുമാണ് ടീമിൽ. സംസ്ഥാന സബ് ജൂനിയർ നെറ്റ്ബാൾ (ആൺ.) ടീമിൽ കെ.പി. അഭിഷേകും സംസ്ഥാന സബ് ജൂനിയർ നെറ്റ്ബാൾ (പെൺ.) ടീമിൽ എൽസിറ്റ ജോസും ഇടംനേടിയത്. ദേശീയ, സംസ്ഥാന മത്സരങ്ങളിൽ (നെറ്റ്ബാൾ, കോർഫ്ബാൾ, അത് ലറ്റിക്സ്) പല തവണ ഇരുവരും പങ്കെടുത്തിട്ടുണ്ട്. ഇരുവരും പരിയാപുരം മരിയൻ സ്പോർട്സ് അക്കാദമി താരങ്ങളാണ്. ചീരട്ടാമല കണ്ണാത്തുപറമ്പിൽ കെ. ജയപ്രകാശിന്റെയും (കെ.എസ്.ഇ.ബി, പുലാമന്തോൾ) കെ. സരിതയുടെയും മകനാണ് അഭിഷേക്.
പരിയാപുരം കൊല്ലറേട്ട് ജോസിന്റെയും (എൽ.ഐ.സി ഏജന്റ്) ഇതേ സ്കൂളിലെ അധ്യാപിക റീനിലിന്റെയും മകളാണ് എൽസിറ്റ. അലൻ മാത്യു ടോം, സ്നേഹ എന്നിവർ പരിശീലകരും സുനിൽ തോമസ്, യു.പി. സാബിറ എന്നിവർ മാനേജർമാരുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.