പെരിന്തൽമണ്ണയിൽ വിവിധ റോഡുകളിൽ 20 നിരീക്ഷണ കാമറകൾ കൂടി
text_fieldsപെരിന്തല്‍മണ്ണ: നഗരസഭ പരിധിയിൽ പ്രധാന റോഡുകളിലായി പത്ത് നിരീക്ഷണ കാമറകള്‍ കൂടി സ്ഥാപിക്കാൻ ശനിയാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗം അനുമതി നല്കി. നേരത്തെ സ്ഥാപിച്ച അഞ്ച് കാമറകള്‍ക്ക് പുറമേയാണിത്. തിരുവനന്തപുരം ആസ്ഥാനമായുള്ള ആഡ് ന്യൂസ് ഇന്ത്യ ഏജന്‍സി ഓഫര്‍ ലെറ്ററും കാമറ സ്ഥാപിക്കാൻ അനുമതിയും നഗരസഭയോട് തേടിയിരുന്നു. നഗരത്തിൽ മാലിന്യം തള്ളൽ ഉൾപ്പെടെയുള്ളവ നിരീക്ഷിക്കാനായി നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നിയന്ത്രണത്തിലാകും കാമറകൾ.നഗരസൗന്ദര്യവത്കരണ ഭാഗമായി ട്രാഫിക് സിഗ് നല്, കാല്‍നടക്കാര്‍ക്ക് ക്രോസിങ് സിഗ്നല്‍, മുന്നറിയിപ്പ് ലൈറ്റുകള്‍ തുടങ്ങിയവക്കും അനുമതി തേടിയിരുന്നു. കാമറകള്‍ സ്ഥാപിക്കുന്നതിന്റെയും പരിപാലിക്കുന്നതിന്റെയും ചെലവുകളും വൈദ്യുതി ബില്ലും ഉള്‍പ്പെടെ ഏജന്‍സി നിര്‍വഹിക്കുന്നതിനാല്‍ നഗരസഭക്ക് ബാധ്യതയുണ്ടാകില്ല.
കോഴിക്കോട് റോഡ് ബൈപ്പാസ് ജങ്ഷനിൽ സിഗ്നല്‍ ലൈറ്റും ഈ ഏജന്‍സിയാണ് നന്നാക്കിയത്. പുതിയ കാമറകള്‍ സ്ഥാപിക്കുന്ന സ്ഥലങ്ങള്‍ കൗണ്‍സിലര്‍മാരുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് പ്രവൃത്തി തുടങ്ങുക. മാലിന്യം തള്ളുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ കാമറ ഉപകരിക്കുമെന്ന് നഗരസഭാധ്യക്ഷന്‍ പി. ഷാജി പറഞ്ഞു. 50 വയസ് കഴിഞ്ഞ അവിവാഹിതക്ക് പെന്ഷന് അനുവദിക്കുന്നതിന് ലഭിച്ച അപേക്ഷ കൗണ്‍സില്‍ അംഗീകരിച്ചു. വാര്‍ധക്യകാല പെന്ഷന് അനുവദിക്കാനായി നഗരസഭയില്‍ ലഭിച്ച അപേക്ഷകളില്‍ 15 എണ്ണം അംഗീകരിച്ചു. ഒരെണ്ണം വീട്ടില്‍ എയര്‍കണ്ടീഷണര്‍ ഉണ്ടെന്ന കാരണത്താല്‍ നിരസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.