കുന്നപ്പള്ളി ആലുംകൂട്ടത്തിൽ റോഡിലെ വെള്ളക്കെട്ടിന് താൽക്കാലിക പരിഹാരം
text_fieldsപെരിന്തല്‍മണ്ണ: അശാസ്ത്രീയ റോഡ് നിർമാണത്തിൽ നാട്ടുകാർക്കും യാത്രക്കാർക്കും ദുരിതമായി മാറിയെ കുന്നപ്പള്ളി ആലുംകൂട്ടത്തില്‍ രൂപപ്പെട്ട വെള്ളക്കെട്ടിന് താൽക്കാലിക പരിഹാരം. ഇവിടെയുള്ള കല്വൾട്ട് മണ്ണും ചളിയും നിറഞ്ഞ് അടഞ്ഞാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. മഴ കനത്തതോടെ റോഡില്‍ വെള്ളം കെട്ടിക്കിടക്കുകയും വാഹനഗതാഗതത്തിന് ബുദ്ധിമുട്ടാവുകയും ചെയ്തു. സമീപത്തെ വീട്ടുമുറ്റത്തേക്കും വെള്ളം കയറി. പരാതികളുയർന്നതോടെ നജീബ് കാന്തപുരം എം.എൽ.എ നിർദേശിച്ചത് പ്രകാരം വ്യാഴാഴ്ച കെ.എസ്.ടി.പി അസി. എൻജിനീയർ സ്ഥലം സന്ദർശിച്ച് വെള്ളക്കെട്ട് നീക്കാൻ സാധ്യത നോക്കി. ജല്‍ ജീവന് മിഷന് പദ്ധതിക്കായി സ്ഥാപിച്ച വലിയ പൈപ്പും ജല ഒഴുക്കിന് തടസ്സം സൃഷ്ടിച്ചിരുന്നു. വെള്ളിയാഴ്ച ജെ.സി.ബി ഉപയോഗിച്ച് ഓവുചാലില്‍ അടഞ്ഞ മണ്ണുനീക്കം ചെയ്യുകയും പഴയ ഓവുപൈപ്പുകള്‍ പൊട്ടിക്കുകയും ചെയ്താണ് പ്രശ്നപരിഹാരമുണ്ടാക്കിയത്.
നജീബ് കാന്തപുരം എം.എല്‍.എയും ഉദ്യോഗസ്ഥരും വെള്ളിയാഴ്ച സ്ഥലം സന്ദർശിച്ച് വെള്ളക്കെട്ട് പൂർണമായും നീക്കാൻ നടപടി കൈക്കൊണ്ടു. കെ.എസ്.ടി.പി, ജല വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തിലാണ് വെള്ളക്കെട്ട് നീക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.