കുഞ്ഞിെൻറ വിരലുകൾ ഇഡ്ഡലിത്തട്ടിൽ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്സ്
text_fieldsപെരിന്തല്‍മണ്ണ: ഒരു വയസ്സായ കുട്ടിയുടെ ഇരുകൈയിലെയും വിരലുകളിൽ കുടുങ്ങിയ ഇഡ്ഡലിത്തട്ട് മുറിച്ചുമാറ്റി പെരിന്തൽമണ്ണ ഫയർ ആൻഡ് റെസ്‌ക്യൂ വിഭാഗം രക്ഷകരായി. ഒരു കൈയിലെ തട്ട് പ്രയാസപ്പെട്ട് ഊരിയെടുത്തെങ്കിലും ചെറിയ ദ്വാരത്തില്‍ കുടുങ്ങിയ മറ്റേ കൈവിരല്‍ ഊരിയെടുക്കാന്‍ പറ്റാത്തവിധം വീങ്ങിയിരുന്നു. സാധാരണ മെറ്റല്‍ കട്ടർ ഉപയോഗിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം. കുഞ്ഞിനെ മാതാവിെൻറ മടിയിലിരുത്തി പുതപ്പുകൊണ്ട് മൂടി കാഴ്ച മറച്ചു.
കട്ടറിെൻറ ശബ്ദം കേള്‍ക്കുമ്പോള്‍ കുട്ടി കൈ ഇളക്കുന്നതും കരയുന്നതും വെല്ലുവിളിയായി. മുക്കാല്‍ മണിക്കൂർ നീണ്ട പ്രയത്‌നത്തിലൂടെ ഇഡ്ഡലിത്തട്ട് മുറിച്ച് വിരല്‍ ഊരിയെടുത്തു. മാനത്തുമംഗലം സ്വദേശി മുസ്തഫയുടെ മകളുടെ കൈകളാണ് അബദ്ധത്തിൽ കുടുങ്ങിയത്.
പെരിന്തല്‍മണ്ണ സ്റ്റേഷന് ഓഫിസര്‍ സി. ബാബുരാജ്, സീനിയര്‍ ഫയര്‍മാന്‍ വി. അബ്ദുൽ സലീം, ജീവനക്കാരായ നിയാസുദ്ദീന്‍, ടിജോ തോമസ്, കെ.വി. സുജിത്ത്, അഭിലാഷ്, സനോജ്, അശോക് കുമാര്‍, ഗോപകുമാര്‍, ടോമി തോമസ്, കുട്ടികൃഷ്ണന്‍ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.