നിയന്ത്രണം ലംഘിച്ച്കൊടികുത്തിമലയിലെത്തിയ നൂറ്റിമുപ്പതോളം പേർക്കെതിരെ കേസ്
text_fieldsപെരിന്തൽമണ്ണ: പെരുന്നാളാഘോഷിക്കാൻ മൂന്നു ദിവസങ്ങളിലായി കൊടികുത്തിമലയിൽ എത്തിയ നൂറ്റിമുപ്പതോളം പേർക്കെതിരെ പൊലീസ് കേസെടുത്തു. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് നിയന്ത്രണങ്ങൾ പാലിക്കാതെ ഇവർ കൊടികുത്തിമലയിൽ എത്തിയത്.
രണ്ടുവർഷത്തിലേറെയായി കൊടികുത്തിമല അടച്ചിട്ടിരിക്കുകയാണ്. ബൈക്കിലും മറ്റും വാഹനങ്ങളിലും എത്തിയവർക്കെതിരെയാണ് നടപടിയെടുത്തത്.
കൊടികുത്തി മല ആഗസ്റ്റ് ഒന്നോടെ തുറക്കുമെന്ന് നജീബ് കാന്തപുരം എം.എൽ.എ അറിയിച്ചിരുന്നു. കോവിഡ് വ്യാപനം കൂടിയതും കാലവർഷം കനത്തതും കാരണം ഇപ്പോഴും ഒൗദ്യോഗികമായ തീരുമാനങ്ങളായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.