‘നിലാവ്’തെളിയും, 1000 എൽ.ഇ.ഡി വിളക്കുകളിൽ
text_fieldsപെരിന്തൽമണ്ണ: നഗരസഭയിൽ മുഴുവൻ തെരുവുവിളക്കുകളും എൽ.ഇ.ഡിയാക്കുന്ന ‘നിലാവ്’ പദ്ധതിയിൽ 1000 തെരുവുവിളക്കുകൾ സ്ഥാപിക്കും. ഈ വർഷത്തെ പദ്ധതികളിൽ ഉൾപ്പെടുത്തി 5.7 ലക്ഷം രൂപ ചെലവിട്ടാണ് പദ്ധതി. വിളക്കുകൾ സ്ഥാപിക്കേണ്ട തൂണുകൾ ഏകദേശം കണക്കെടുത്തു. 18 വാട്സിന്റെ 633 വിളക്ക്, 35 വാട്സിന്റെ 300 വിളക്ക്, 70 വാട്സിന്റെ 21 വിളക്ക്, 110 വാട്സിന്റെ 46 വിളക്ക് എന്നിങ്ങനെ ആയിരം വിളക്കുകളാണ് നഗരസഭയിൽ സ്ഥാപിക്കുക.
രണ്ടു പാക്കേജുകളിലായാണ് ആയിരം തൂണുകളിൽ വിളക്ക് സ്ഥാപിക്കുന്നത്. പണം അടക്കുന്നത് വരെക്കുള്ള മുഴുവൻ പ്രവർത്തനങ്ങളും പൂർത്തിയായതായി നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ കെ. ഉണ്ണികൃഷ്ണൻ ഭരണസമിതി യോഗത്തിൽ അറിയിച്ചു.
ഒരു വാർഡിൽ അംഗം നിർദേശിക്കുന്ന ശരാശരി 10 വിളക്കുകളെങ്കിലും ആദ്യഘട്ടത്തിൽ വെക്കും. സെപ്റ്റംബർ ഒന്നിന് ആദ്യഘട്ടം പദ്ധതി ഉദ്ഘാടനം ചെയ്യാനാവുമെന്ന് ചെയർമാൻ പി. ഷാജി യോഗത്തിൽ അറിയിച്ചു. വിളക്ക് സ്ഥാപിക്കേണ്ട തൂണുകളുടെ സ്ട്രീറ്റും നമ്പറുമടക്കം ഓൺലൈനിൽ നഗരസഭ രേഖപ്പെടുത്തണം. ഇതിനുമുമ്പായി അംഗങ്ങളിൽനിന്ന് വിളക്ക് സ്ഥാപിക്കേണ്ട പാതയും തെരുവും സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.