ആയുർവേദത്തിന് നന്ദി അറിയിച്ച് സുഡാൻ സ്വദേശി മടങ്ങി
text_fieldsപെരിന്തൽമണ്ണ: പത്തുവർഷമായി പക്ഷാഘാതവും ഡിസ്ക് തകരാറുമായി നന്നേ പ്രയാസപ്പെട്ടിരുന്ന സുഡാൻ സ്വദേശി ആയുർവേദ ചികിത്സ നേടിയ ആശ്വാസത്തിൽ മടങ്ങി.ദുബൈ പ്രതിരോധ സർവിസിലായിരുന്ന കമൽ ഹസ്സൻ അലി അഹമ്മദ് എന്ന 70കാരനാണ് പെരിന്തൽമണ്ണ അമൃതം ആയുർവേദ ആശുപത്രിയിലെത്തി കേരളത്തിെൻറ പാരമ്പര്യ ചികിത്സ രീതിയിൽ രോഗം ഭേദമായി നന്ദി അറിയിച്ചത്. ഡിസ്ക് തകരാറുകൾക്ക് ചെയ്യാമായിരുന്ന ശസ്ത്രക്രിയ സാധ്യതയും പക്ഷാഘാതത്തെ തുടർന്ന് ചെയ്യാൻ പറ്റാതായിരുന്നു. മാർച്ച് ആദ്യവാരത്തിലാണ് മകനെയും കൂട്ടി അദ്ദേഹമെത്തിയത്.
കോവിഡ് പ്രോട്ടോകോൾ പാലിച്ചും വാക്സിൻ എടുത്തുമാണ് എത്തിയത്. സുഡാനി സ്വദേശികളെ അതി ജാഗ്രതയോടെയാണ് പരിപാലിച്ചതെന്ന് ചീഫ് ഫിസിഷ്യൻ ഡോ. കൃഷ്ണദാസ്, ഡോ. ഷീബ കൃഷ്ണദാസ്, ഡോ. ടി.കെ. നീതു എന്നിവർ പറഞ്ഞു.
പിഴിച്ചിൽ, നവരക്കിഴി, ശിരോവസ്തി, നസ്യം തുടങ്ങിയവയും യോഗ, നീന്തൽ എന്നിവയുമായിരുന്നു ചികിത്സ. 30 ദിവസം കൊണ്ട് സ്വന്തമായി നടക്കാനും തേൻറതായ കാര്യങ്ങൾ ചെയ്യാനും ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.