സ്കൂളിൽനിന്ന് ഇലക്ട്രിക് കേബിൾ മോഷണം; പ്രതി അറസ്റ്റിൽ
text_fieldsപെരിന്തൽമണ്ണ: ഗവ. ഹൈസ്കൂളിൽനിന്ന് 50,000 രൂപയുടെ ഇലക്ട്രിക് കേബിൾ മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. ചെർപ്പുളശ്ശേരി കാറൽമണ്ണ സ്വദേശി കൈതക്കൽ ഉണ്ണികൃഷ്ണനാണ് (40) അറസ്റ്റിലായത്. ഒരാഴ്ച മുമ്പാണ് സംഭവം.
നിർമാണത്തിലിരിക്കുന്ന പെരിന്തൽമണ്ണ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് അമ്പതിനായിരത്തോളം രൂപ വിലവരുന്ന ഇലക്ട്രിക് കേബിൾ മോഷണംപോയതായി കോൺട്രാക്ടർ പെരിന്തൽമണ്ണ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഉണ്ണികൃഷ്ണനെ മുമ്പും സമാന കേസിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ, വിവിധ സ്റ്റേഷനുകളിൽ മോഷണക്കേസുകൾ നിലവിലുണ്ട്.
പെരിന്തൽമണ്ണ ഇൻസ്പെക്ടർ സി.കെ. നാസർ, എസ്.ഐ ഹേമലത, എ.എസ്.ഐ അബ്ദുൽ സലീം, പ്രത്യേക അന്വേഷണസംഘത്തിലെ കൃഷ്ണകുമാർ, സജീർ, മിഥുൻ, കബീർ, ഷാജി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.