കാറിൽ കടത്തുന്നതിനിടെ നാലുകിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ
text_fieldsപെരിന്തൽമണ്ണ: നാല് കിലോഗ്രാം കഞ്ചാവുമായി രണ്ടു പേരെ താഴേക്കോട് വാളാംകുളത്ത് പൊലീസ് പിടികൂടി. കരിങ്കല്ലത്താണി കാരാടൻ ബഷീർ (33), കടുങ്ങപുരം ചീനിയൻ ഷംസുദ്ദീൻ (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പൊലീസ് വാഹനപരിശോധന നടത്തുന്ന സമയത്ത് മണ്ണാർക്കാട് ഭാഗത്ത് നിന്ന് വന്ന കാർ തിരിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തടഞ്ഞ് പരിശോധിച്ചതിലാണ് കഞ്ചാവ് കണ്ടെത്തിയത്.
പ്രതികൾ കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാർ കസ്റ്റഡിയിലെടുത്തു. ചെറുകിട വിൽപനക്കാർക്ക് കൈമാറാൻ കൊണ്ടുപോകുന്ന വഴിയാണ് പിടിയിലായത്. താഴേക്കോട്, മക്കരപ്പറമ്പ് ഭാഗങ്ങളിലെ ഏജൻറുമാരെകുറിച്ച് വിവരം ലഭിച്ചതായും നിരീക്ഷിച്ചുവരുന്നതായും പൊലീസ് അറിയിച്ചു.
പെരിന്തൽമണ്ണ ഡിവൈ.എസ്.പി എം. സന്തോഷ് കുമാർ, ഇൻസ്പെക്ടർ സുനിൽ പുളിക്കൽ എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐ സി.കെ. നൗഷാദ്, ജില്ല ആൻറി നാർക്കോട്ടിക് സ്ക്വാഡിലെ സി.പി. മുരളീധരൻ, എൻ.ടി. കൃഷ്ണകുമാർ, എം. മനോജ്കുമാർ, എം. പ്രശാന്ത്, പ്രബുൽ, മുഹമ്മദ് കബീർ, ഷാലു, സക്കീർ എന്നിവരായിരുന്നു പൊലീസ് സംഘത്തിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.