പെരിന്തൽമണ്ണയിൽ യു.ഡി.എഫിന് മൂന്നിടത്ത് വിമതർ; എസ്.ടി.യു നേതാവും മുന്‍ കൗണ്‍സിലറുമായ പച്ചീരി ഫാറൂഖ് വാര്‍ഡ് 15ൽ
text_fieldsപെരിന്തല്‍മണ്ണ: നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞപ്പോള്‍ പെരിന്തല്‍മണ്ണയില്‍ യു.ഡി.എഫിെൻറ ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരെ മൂന്നുപേര്‍ സ്വതന്ത്രരായി രംഗത്ത്. എസ്.ടി.യു നേതാവും മുന്‍ കൗണ്‍സിലറുമായ പച്ചീരി ഫാറൂഖ് വാര്‍ഡ് 15 കോവിലകംപടിയിലും ഭാര്യയും മുന്‍ കൗണ്‍സിലറുമായ പച്ചീരി സുരയ്യ വാര്‍ഡ് 10 മനഴി സ്റ്റാന്‍ഡിലും മത്സരിക്കും.
ഐ.എന്‍.ടി.യു.സി ജില്ല സെക്രട്ടറി പച്ചീരി സുബൈര്‍ വാര്‍ഡ് 14 പാതായ്ക്കര സ്കൂള്‍പടിയില്‍ സ്വതന്ത്രനായി മത്സരിക്കുന്നുണ്ട്. ഇവിടെ കോണ്‍ഗ്രസിലെ എം.പി. മനോജാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി. സി.പി.എമ്മിലെ കെ. ഉണ്ണികൃഷ്ണന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായും ബി.ജെ.പിയിലെ പി. വാസുദേവന്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥിയായും മത്സരിക്കുന്നു.
15ാം വാര്‍ഡില്‍ ലീഗിലെ എം.പി. ബഷീര്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു. സൈതലവി തങ്ങള്‍ എല്‍.ഡി.എഫ് സ്വതന്ത്രനായും ബി.ജെ.പിയിലെ മുരളി എന്‍.ഡി.എ സ്ഥാനാര്‍ഥിയായും മത്സരത്തിനുണ്ട്. പത്താം വാര്‍ഡില്‍ കോണ്‍ഗ്രസിലെ തസ്ലീമ ഫിറോസാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി. എല്‍.ഡി.എഫ് സ്വതന്ത്രയായി സഫീറ ഷിഹാബും മത്സരിക്കുന്നു. എന്‍.ഡി.എക്ക് ഈ വാര്‍ഡില്‍ സ്ഥാനാര്‍ഥിയില്ല.
കുളിർമലയിൽ ലീഗിന് രണ്ട് സ്വതന്ത്രർ
പെരിന്തല്‍മണ്ണ: നഗരസഭ അഞ്ചാം വാര്‍ഡായ കുളിര്‍മലയില്‍ മുസ്ലിം ലീഗിെൻറ രണ്ട് സ്ഥാനാര്‍ഥികള്‍ മത്സരിക്കും. രണ്ടുപേര്‍ക്കും പാര്‍ട്ടി ചിഹ്നമില്ലാതെ സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കാനാണ് ജില്ല നേതൃത്വം അനുമതി നല്‍കിയത്.
മുന്‍ കൗണ്‍സിലർ പച്ചീരി ഹുസൈനയും പട്ടാണി സറീനയുമാണ് മത്സരരംഗത്തുള്ളത്. ഇരുവരും ലീഗ് പ്രതിനിധികളായാണ് പത്രിക നല്‍കിയത്. ഈ വാര്‍ഡില്‍ സി.പി.എം സ്വതന്ത്ര റാഹില ഷാഹുലും മത്സരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.