വിഷുവും റമദാനും ഇങ്ങെത്തി; കരിഞ്ചാപ്പാടിയിൽ വെള്ളരി റെഡി
text_fieldsമലപ്പുറം: വിഷുവും റമദാനുമെത്തിയതോടെ കണിയൊരുക്കാനും ദാഹമകറ്റാനുമായി കരിഞ്ചാപ്പാടിയിലെ വെള്ളരി തയാർ. തെക്കൻ ജില്ലകളിലടക്കം കണിയൊരുക്കാൻ ഇവിടെ നിന്നുള്ള വെള്ളരിയാണ് പ്രധാനമായും കൊണ്ടുപോകുന്നത്. കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ എന്നിവിടങ്ങളിലെ മൊത്ത വ്യാപാരികളും ഏജൻറുമാരുമാണ് ആവശ്യക്കാർ.
കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് അൽപം കുറവാണെങ്കിലും ഇത്തവണ തരക്കേടില്ലാതെ വിളവ് ലഭിച്ച ആഹ്ലാദത്തിലാണ് കർഷകർ. കരിഞ്ചാപ്പാടി, വെങ്കിട്ടപ്പാടം പാടശേഖരങ്ങളിലാണ് കണി വെള്ളരിയും തണ്ണിമത്തനും കൃഷി ചെയ്യുന്നത്. 25 ഏക്കറോളം സ്ഥലത്താണ് വെള്ളരി കൃഷി. 65 ദിവസംകൊണ്ട് കണിവെക്കാനുള്ള വെള്ളരി പാകമാകും. ഇതിനകം ടൺ കണക്കിന് ഇവിടെനിന്ന് കയറ്റിയയച്ചു.
മൂടിക്കെട്ടിയ കാലാവസ്ഥയും ഇടക്ക് പെയ്ത ചാറ്റൽ മഴയും കൂടിയ ചൂടും കാരണം വെള്ളരിക്ക് വിള്ളൽ വീണിട്ടുണ്ടെന്നും പ്രാണിശല്യം കൂടുതലാണെന്നും വർഷങ്ങളായി ഈ മേഖലയിൽ കൃഷി ചെയ്യുന്ന ബാബു പറയുന്നു. 12 ഏക്കറിലാണ് വെള്ളരിയും തണ്ണിമത്തനുമൊക്കെ കൃഷി ചെയ്തിരിക്കുന്നത്. ഒന്നരയേക്കർ കൃഷിഭൂമിയാണ് സ്വന്തമായുള്ളത്. ബാക്കിയുള്ളത് പാട്ടത്തിനെടുത്താണ് ബാബുവിെൻറ കൃഷി. കരിഞ്ചാപ്പാടിയുടെ തണ്ണിമത്തനും ജില്ലക്കകത്തും പുറത്തുമായി നിരവധി ആവശ്യക്കാരുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.