പെരിന്തൽമണ്ണയിൽ 86 പേർക്ക് താമസിക്കാവുന്ന വനിത ഹോസ്റ്റൽ
text_fieldsപെരിന്തല്‍മണ്ണ: നഗരസഭയും സംസ്ഥാന വനിത വികസന കോര്‍പറേഷനും സംയുക്തമായി എട്ടുകോടി രൂപ ചെലവിൽ നിര്‍മിച്ച വനിതാമിത്ര എന്ന വനിത ഹോസ്റ്റല്‍ മന്ത്രി കെ.കെ. ശൈലജ വിഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ എരവിമംഗലം മേലേപറമ്പ് കോളനിയിലെ 50 സെൻറ് സ്ഥലത്ത് കേന്ദ്ര-^സംസ്ഥാന സര്‍ക്കാറുകളുടെ ധനസഹായത്തോടെയാണ് നിർമിച്ചത്.
പെരിന്തല്‍മണ്ണയിലെത്തി ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ താമസ സൗകര്യമാണിത്. 22,100 ചതുരശ്ര അടിയില്‍ മൂന്ന് നിലകളിലായാണ് നിർമാണം. ഒന്നും രണ്ടും നിലകളിലായി 86 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യമുണ്ട്.
നഗരസഭ ചെയര്‍മാന്‍ എം. മുഹമ്മദ് സലീം അധ്യക്ഷത വഹിച്ചു. വനിത വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സൻ
കെ.എസ്. സലീഖ, മാനേജിങ് ഡയറക്ടര്‍ വി.സി. ബിന്ദു, ഡയറക്ടർ കെ.പി. സുമതി, റീജനൽ മാനേജർ ഫൈസൽ മുനീർ, നഗരസഭ വൈസ് ചെയര്‍മാന്‍ നിഷി അനില്‍ രാജ്, സെക്രട്ടറി എസ്. അബ്ദുല്‍ സജിം, വാര്‍ഡ് കൗണ്‍സിലര്‍ കെ.ടി. ഉണ്ണി, സ്ഥിരംസമിതി ചെയര്‍മാന്‍മാരായ കെ.സി. മൊയ്തീന്‍കുട്ടി, പി.ടി. ശോഭന, കിഴിശ്ശേരി മുസ്തഫ, രതി അല്ലക്കാട്ടില്‍, വനിത കമീഷന്‍ അംഗം ഇ.എം. രാധ, സാമൂഹികനീതി വനിത ശിശു വികസന വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍, ഹില്‍ ഹൈറ്റ്‌സ് ചെയര്‍മാന്‍ ബെജി ജോര്‍ജ്, കെ. സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.