അഞ്ചു പോത്തുകളെ 'വീണുകിട്ടി', ഒന്നരമാസം പോറ്റി ഉടമകൾക്ക് നൽകി പെരിന്തൽമണ്ണയിലെ യുവാക്കൾ
text_fieldsപെരിന്തൽമണ്ണ: പണമോ ആഭരണമോ വീണു കിട്ടുന്ന രൂപത്തിൽ പോത്തുകളെ 'വീണു കിട്ടുക', പിന്നെ ആഴ്ചകളോളം അവയെ വെള്ളവും ഭക്ഷണവും നൽകി സംരക്ഷിക്കുക. അതേ, പെരിന്തൽമണ്ണ പാലോളിപ്പറമ്പ് ഭാഗത്തെ നല്ലവരായ യുവാക്കളാണിത് ചെയ്തത്. അഞ്ചു പോത്തുകളെ റോഡിൽ കടന്നു കിട്ടിയ യുവാക്കൾ ഉടമകളെ തേടി അവയെ വെള്ളവും തീറ്റയും നൽകിയത് ഒന്നര മാസത്തിലേറെയാണ്.
പുലർച്ചെ പത്രവിതരണത്തിന് പോയവരാണ് പെരിന്തൽമണ്ണ പാതായിക്കരക്ക് സമീപം പാലോളിപ്പറമ്പിൽ ഒറ്റക്കയറിൽ ബന്ധിച്ച അഞ്ചു പോത്തുകളെ റോഡിൽ കണ്ടത്. ഒറ്റക്കയറിലായതിനാൽ വരുന്ന വാഹനങ്ങൾ ചെറുതായി തട്ടിയും മുട്ടിയുമാണ് കടന്നു പോത്.
പാലോളിപ്പറമ്പിലെ മുസ്തഫ, ജാബിർ, സിയാദ് ഷംനാദ്, അഫ്സൽ അമാൻ തുടങ്ങിയവരാണ് നാടിനു മാതൃകയായ പ്രവർത്തിയിലേർപ്പെട്ടത്.
പാലോളിപ്പറമ്പ് യങ്സ്റ്റാർ ക്ലബ് പ്രസിഡൻറ് നവാസി െൻറ നേതൃത്വത്തിൽ ക്ലബ് അംഗങ്ങളും പോത്തുകളെ സംരക്ഷിക്കാൻ കൂടെ നിന്നു. പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിലും സമൂഹ മാധ്യമങ്ങൾ വഴി നാട്ടുകാരെയും വിവരമറിയിച്ചു. ഒന്നു രണ്ടു ദിവസം കൊണ്ടൊന്നും യാതൊരു വിവരവും കിട്ടിയില്ല.
ദിവസങ്ങൾ വൈകും തോറും എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങിയപ്പോഴും യുവാക്കൾ പോത്തുകൾക്ക് തീറ്റയും വെള്ളവും നൽകി ഒന്നരമാസത്തിലേറെ സംരക്ഷിച്ചു. ഒറ്റക്കയറിൽ ബന്ധിപ്പിച്ച പോത്തുകളെ കണ്ടപ്പോൾ തന്നെ കച്ചവടക്കാരിൽ നിന്ന് നഷ്ടമായതാവാമെന്ന് കരുതി. ആരെങ്കിലും ഉപേക്ഷിച്ചതാവുമോ എന്നും തോന്നി. അതിനിടെ ചിലർ പോത്തുകൾ നഷ്ടമായതതായി പറഞ്ഞ് എത്തിയെങ്കിലും അന്വേഷിച്ചപ്പോൾ അവരുടേതൊന്നുമായിരുന്നില്ല.
ഒടുവിലാണ് കാസർഗോഡുള്ള പോത്തുകച്ചവടക്കാർ ഹൈദരാബാദിൽ നിന്ന് ലോറിയിൽ കൊണ്ടു പോയപ്പോൾ നഷ്ടമായതാണെന്ന് അറിയുന്നത്.
വെള്ളിയാഴ്ച ഉടമകളെത്തി നാട്ടുകാർക്കെല്ലാം നന്ദി പറഞ്ഞ് പോത്തുകളെ തിരികെ കൊണ്ടു പോയി. ലോറിയിൽ ഒരു പോത്ത് അവശനിലയിൽ വീണിരുന്നെന്നും അതിനെ മാറ്റിക്കിടത്താൻ ലോറി നിർത്തി പോത്തുകളെ ഇറക്കിയ ഘട്ടത്തിൽ പോയതാണെന്നാണ് ലോറി ഡ്രൈവറും സഹായിയും പറഞ്ഞത്. അഞ്ചു പോത്തുകൾ പോവാൻ ഇടയില്ലാത്തതിനാലും പുലർച്ചെ മൂന്നു മണിയായതിനാലും ശ്രദ്ധയിൽ വന്നതുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.