Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പൊന്നാനിയിലെ ചരിത്ര സ്മാരകങ്ങളും പുരാതന നിർമ്മിതികളും സംരക്ഷിക്കാൻ പദ്ധതിയാകുന്നു
cancel
camera_alt

നൂറ്റാണ്ടുകൾ പഴക്കമുള്ള പൊന്നാനി അങ്ങാടി

Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപൊന്നാനിയിലെ ചരിത്ര...

പൊന്നാനിയിലെ ചരിത്ര സ്മാരകങ്ങളും പുരാതന നിർമ്മിതികളും സംരക്ഷിക്കാൻ പദ്ധതിയാകുന്നു

text_fields
bookmark_border

പൊന്നാനി: മലബാറിലെ പുരാതന തുറമുഖപട്ടണമായ പൊന്നാനിയുടെ പഴയ കാല നിർമ്മിതികളെയും ചരിത്ര സ്മാരകങ്ങളേയും സംരക്ഷിച്ച് നിലനിർത്താൻ പദ്ധതിയൊരുങ്ങുന്നു. പൊന്നാനി അങ്ങാടിയെയും വലിയ ജുമുഅത്ത് പള്ളിയേയും നാലുകെട്ട് മാതൃകയിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള തറവാടുകളെയും പുരാതന തെരുവുകളെയും പഴയ മാതൃകയിൽ തന്നെ നവീകരിച്ച് നില നിർത്തുന്നതിനുള്ള ശ്രമങ്ങൾക്കാണ് തുടക്കം കുറിക്കുന്നത്.

ഇതിന് മുന്നോടിയായി തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ പൊന്നാനിയിലെത്തി ചരിത്ര സ്മാരകങ്ങൾ സന്ദർശിക്കുകയും പി. നന്ദകുമാർ എം.എൽ.എയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. പൊന്നാനി ടൗണിനെ നേരത്തെ തന്നെ കേന്ദ്ര സർക്കാരി​െൻറ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. കൂടാതെ മുസ്‌രിസ് പദ്ധതിയിലും ഉൾപ്പെടുത്തിയിരുന്നെങ്കിലും തുടർച്ചയുണ്ടായില്ല. ഇതേത്തുടർന്നാണ് വകുപ്പ് മന്ത്രി നേരിട്ടെത്തി സ്ഥലം സന്ദർശിക്കാൻ തീരുമാനിച്ചത്.

പൊന്നാനി നഗരത്തിന് ആയിരത്തോളം വർഷം പഴക്കമുണ്ടെന്നാണ് ചരിത്ര രേഖകൾ സൂചിപ്പിക്കുന്നത്. മലബാറിലെ തന്നെ ആദ്യത്തെ വാണിജ്യ തുറമുഖമായിരുന്ന പൊന്നാനിയിലെ പുരാതന സ്മാരകങ്ങൾ ഇപ്പോൾ നാശോന്മുഖമായി മാറി കൊണ്ടിരിക്കുകയാണ്. കെട്ടിടങ്ങളുടെ പഴയ കാല മാതൃകയും തനിമയും ചോരാത്ത തരത്തിൽ തന്നെ കെട്ടിട നിർമ്മാണം നടത്താനാണ് ലക്ഷ്യമിടുന്നത്.

നേരത്തെ കൽപ്പാത്തി മോഡൽ പൈതൃക സംരക്ഷണത്തിനുള്ള ആലോചനകൾ നടന്നിരുന്നു. പഴമ നിലനിൽക്കുന്നതും പുതിയ തലമുറക്ക് അക്കാദമിക് സംഭാവനകൾ സാധ്യമാകുന്നതുമായ കെട്ടിങ്ങളുടെ സംരക്ഷണം ഇതോടെ സാധ്യമാകും. ഇടുങ്ങിയ നിരത്തുകളും മരത്തിൽ പണിതീർത്ത വീടുകളും മുസ്ലിം പള്ളികളും പുതിയ തലമുറയെ ഇന്നും ആകർഷിക്കുന്നുണ്ട്. പൂർണ്ണമായും മരത്തിൽ പണിതതും നടുമുറ്റത്തോട് കൂടിയ അറകളും, നെല്ലറയും പത്തായവുമുള്ള നിരവധി വീടുകൾ ഇപ്പോഴും അങ്ങാടിയിലുണ്ട്. ഇവ പഴമയോടെ വീട്ടുകാർക്ക് തന്നെ നിലനിർത്തി കൊണ്ടു പോകാനാണ് തീരുമാനം.

കഴിഞ്ഞ 20 വർഷത്തിനിടയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള മുപ്പതോളം നാലുകെട്ടുകൾ പൊളിച്ച് നീക്കിയിട്ടുണ്ട് .മഖ്ദൂം ഒന്നാമ​െൻറ വീടും ഇത്തരത്തിൽ പൊളിച്ചുമാറ്റി. ചരിത്ര പ്രസിദ്ധമായ പല കെട്ടിടങ്ങളും സ്വകാര്യ താൽപര്യങ്ങൾക്കു വേണ്ടി പലപ്പേഴായി പൊളിച്ചുമാറ്റുകയായിരുന്നു. പുതിയ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ അവശേഷിക്കുന്ന ചരിത്രസ്മാരകങ്ങൾ സംരക്ഷിക്കപ്പെടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PonnaniMalappuramhistorical monuments
News Summary - Plans are afoot to preserve the historical monuments and ancient structures of Ponnani
Next Story