പ്ലാസ്റ്റിക് മാലിന്യം കത്തിച്ചു; സ്ഥാപന ഉടമക്ക് 10,000 രൂപ പിഴ
text_fieldsതേഞ്ഞിപ്പാലം: പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള വിജിലന്‍സ് സ്ക്വാഡിന്റെ പരിശോധനയില്‍ പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നതും പഴകിയ പാലും കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥാപന ഉടമകള്‍ക്ക് പിഴ ചുമത്തി. ചേളാരിയിലെ റിഫ്രഷ് കൂള്‍ബാർ ഉടമയിൽ നിന്നാണ് പ്ലാസ്റ്റിക് കത്തിച്ചതിന് പതിനായിരം രൂപ പിഴ ചുമത്തിയത്. പ്ലാസ്റ്റിക് മാലിന്യം കത്തിച്ചതിന് നേരത്തേ രണ്ടുതവണ സ്ഥാപനത്തിന് പഞ്ചായത്ത് നോട്ടീസ് നല്‍കിയിരുന്നു. തിങ്കളാഴ്ച പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് വീണ്ടും പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നതായി കണ്ടെത്തിയതും പിഴ ഈടാക്കിയതും.
ചേളാരിയിലെ സ്ഥാപനത്തില്‍ നിന്ന് പഴകിയ 18 പാല് പാക്കറ്റുകള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് കൂള്‍ബാറിന് നോട്ടീസ് നല്കി. വൃത്തിഹീന സാഹചര്യങ്ങൾക്ക് പുറമെ ഖര ദ്രവ്യ പ്ലാസ്റ്റിക് മാലിന്യനിര്‍മാര്‍ജനത്തിന് സംവിധാനം ഒരുക്കാത്തതുമായ സ്ഥാപനങ്ങൾക്ക് അധികൃതർ താക്കീത് നല്കി.
പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ പിയൂഷ് അണ്ടിശേരി, ജൂനിയര്‍ സൂപ്രണ്ട് ജയന്തി നാരായണന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ചുമതലയുള്ള റീന നാരായണ്‍, ആശാവര്‍ക്കര്‍ ഷീബ, ഹരിത സഹായസംഘം കോ ഓഡിനേറ്റര്‍ മുക്താര്‍ തുടങ്ങിയവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ സ്ഥാപനങ്ങളില്‍ പരിശോധന നടത്തുമെന്ന് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജയന്തി നാരായണന് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.