പ്ലസ് വൺ അലോട്ട്മെന്റ്; പ്രവേശന നടപടികൾ പൂർത്തീകരിച്ചത് 33,170 വിദ്യാർഥികൾ
text_fieldsമലപ്പുറം: പ്ലസ് വൺ ആദ്യ അലോട്ട്മെന്റ് നടപടികൾ പുരോഗമിക്കുമ്പോൾ ജില്ലയിൽ പ്രവേശന നടപടികൾ പൂർത്തീകരിച്ചത് 33,170 വിദ്യാർഥികൾ. 17,149 കുട്ടികൾ സ്ഥിരമായും 16,021 കുട്ടികൾ താൽക്കാലികമായും പ്രവേശനം നേടി. 3109 പേർക്ക് പ്രവേശനത്തിന് അവസരം ലഭിച്ചിട്ടും പ്രവേശന നടപടികൾ പൂർത്തീകരിച്ചിട്ടില്ല. 114 പേർ അവസരം നിഷേധിച്ചിട്ടുണ്ട്.
ജില്ലയിൽ ആകെ 82,446 അപേക്ഷകരിൽ 36,393 പേർക്കാണ് ആദ്യഘട്ടത്തിൽ പ്രവേശനത്തിന് അവസരം ലഭിച്ചത്. ആദ്യഘട്ടത്തിൽ തന്നെ ജനറൽ വിഭാഗം, സംവരണ വിഭാഗത്തിലെ ഈഴവ-തീയ്യ, മുസ്ലിം, വിശ്വകർമ എന്നിവയിലെ മുഴുവൻ സീറ്റുകളും നിറഞ്ഞിരുന്നു. ഇനി ആഗ്ലോ ഇന്ത്യൻ വിഭാഗത്തിൽ 998, ക്രിസ്റ്റ്യൻ ഒ.ബി.സി 335, ഹിന്ദു ഒ.ബി.സി 483, പട്ടികജാതി 2,731, പട്ടിക വർഗം 4,508, ഭിന്നശേഷി 381, കാഴ്ച പരിമിതർ 215, ധീവര 663, കുശവൻ 253, കുടുംബി 366, സാമ്പത്തിക പിന്നോക്ക വിഭാഗം 2,881 എന്നിവയിലായി ആകെ 13,814 സീറ്റാണ് ഒഴിഞ്ഞ് കിടക്കുന്നത്. ഭിന്നശേഷി വിഭാഗങ്ങൾ കൂടി ഉൾപ്പെടുത്തി ആകെ 50,207 സീറ്റിലേക്കാണ് അലോട്ട്മെന്റ് നടക്കുന്നത്.
സ്പോർട്സ് ക്വാട്ടയിൽ 874 പേരാണ് പ്രവേശനം നേടിയത്. ഇതിൽ 449 പേർ സ്ഥിരമായും 425 പേർ താൽക്കാലികമായും പ്രവേശനം നേടി. 304 പേർ പ്രവേശന നടപടികൾ പൂർത്തീകരിച്ചിട്ടില്ല. 1,179 സീറ്റിലേക്കാണ് ജില്ലയിൽ സ്പോർട്സ് ക്വാട്ടയിൽ ആദ്യഘട്ടത്തിൽ പ്രവേശനത്തിന് അവസരം ലഭിച്ചത്. ആദ്യ അലോട്ട്മെന്റ് പട്ടിക പുറത്ത് വന്നതുപ്രകാരം ജില്ലയിൽ 46,053 പേർ സീറ്റില്ലാതെ പുറത്ത് നിൽക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.