Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്ല​സ്​ വ​ൺ സീ​റ്റ്​...

പ്ല​സ്​ വ​ൺ സീ​റ്റ്​ പ്ര​തി​സ​ന്ധി: മ​ല​പ്പു​റം ജി​ല്ല പ​ഞ്ചാ​യ​ത്ത്​ യോ​ഗം പ്രി​ൻ​സി​പ്പ​ൽ​മാ​രു​ടെ​യും പി.​ടി.​എ പ്ര​സി​ഡ​ൻ​റു​മാ​രു​ടെ​യും യോ​ഗം വി​ളി​ക്കും

text_fields
bookmark_border
Plus One
cancel

പ്ല​സ്​ വ​ൺ സീ​റ്റ്​ പ്ര​തി​സ​ന്ധി: മ​ല​പ്പു​റം ജി​ല്ല പ​ഞ്ചാ​യ​ത്ത്​ യോ​ഗം പ്രി​ൻ​സി​പ്പ​ൽ​മാ​രു​ടെ​യും പി.​ടി.​എ പ്ര​സി​ഡ​ൻ​റു​മാ​രു​ടെ​യും യോ​ഗം വി​ളി​ക്കും

മ​ല​പ്പു​റം: ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി മേ​ഖ​ല​യി​ലെ സീ​റ്റ് അ​പ​ര്യാ​പ്ത​ത സ​ര്‍ക്കാ​റി​ന് റി​പ്പോ​ര്‍ട്ട് ചെ​യ്യു​ന്ന​തി​ന് ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ സ​ര്‍ക്കാ​ര്‍ ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി പ്രി​ന്‍സി​പ്പ​ൽ​മാ​രു​ടെ​യും പി.​ടി.​എ പ്ര​സി​ഡ​ൻ​റു​മാ​രു​ടെ​യും യോ​ഗം വി​ളി​ക്കാ​ന്‍ ജി​ല്ല പ​ഞ്ചാ​യ​ത്ത് തീ​രു​മാ​നം. ന​വം​ബ​ര്‍ ര​ണ്ടി​ന് ഉ​ച്ച​ക്ക് ര​ണ്ടു​മ​ണി​ക്ക് ജി​ല്ല പ​ഞ്ചാ​യ​ത്ത് ഹാ​ളി​ലാ​ണ് യോ​ഗം. ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി റീ​ജ​ന​ല്‍ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. പ​കു​തി​യി​ലേ​റെ വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് പോ​ലും തു​ട​ര്‍പ​ഠ​ന​ത്തി​ന് പ്ര​വേ​ശ​നം ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ സ്‌​കൂ​ളു​ക​ളു​ടെ നി​ര്‍ദേ​ശ​മ​നു​സ​രി​ച്ച് സ​ര്‍ക്കാ​റി​ന് റി​പ്പോ​ര്‍ട്ട് ന​ല്‍കാ​നാ​ണ് സ്‌​കൂ​ള്‍ പ്രി​ന്‍സി​പ്പ​ല്‍മാ​രു​ടെ​യും പി.​ടി.​എ പ്ര​സി​ഡ​ൻ​റു​മാ​രു​ടെ​യും യോ​ഗം വി​ളി​ക്കു​ന്ന​ത്. ഓ​രോ സ്‌​കൂ​ള്‍ അ​ധി​കൃ​ത​രു​ടെ​യും നി​ര്‍ദേ​ശ​മ​നു​സ​രി​ച്ച് സ​ര്‍ക്കാ​റി​ന് റി​പ്പോ​ര്‍ട്ട് ന​ല്‍കും. സീ​റ്റു​ക​ളു​ടെ കു​റ​വും ഇ​തി​നു​ള്ള പ​രി​ഹാ​ര മാ​ര്‍ഗ​ങ്ങ​ളും യോ​ഗ​ത്തി​ല്‍ വി​ശ​ദ​മാ​യി ച​ര്‍ച്ച ചെ​യ്യും.

കൂ​ടു​ത​ല്‍ സ്‌​കൂ​ളു​ക​ളി​ല്‍ അ​ധി​ക ബാ​ച്ചു​ക​ള്‍ അ​നു​വ​ദി​ച്ചാ​ല്‍ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​കു​മെ​ന്നാ​ണ് ജി​ല്ല പ​ഞ്ചാ​യ​ത്ത് വി​ല​യി​രു​ത്ത​ല്‍. യോ​ഗ​ത്തി​ല്‍ പ്ര​സി​ഡ​ൻ​റ്​ എം.​കെ. റ​ഫീ​ഖ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​രോ​ഗ്യ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള പ​ഴ​യ കെ​ട്ടി​ട​ങ്ങ​ള്‍ പൊ​ളി​ച്ച് പു​തി​യ​ത് പ​ണി​യാ​ന്‍ എ​ടു​ക്കു​ന്ന കാ​ല​താ​മ​സം ഒ​ഴി​വാ​ക്കാ​ന്‍ ജി​ല്ല പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി സ്വീ​ക​രി​ക്കും. സ്‌​കൂ​ള്‍ കെ​ട്ടി​ട​ങ്ങ​ള്‍ പ​ണി​യു​ന്ന പോ​ലെ ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ ല​ഘൂ​ക​രി​ക്കാ​ന്‍ സ​ര്‍ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ടാ​നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി. ജി​ല്ല​യി​ലെ വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് കൂ​ടു​ത​ല്‍ ഫ​ണ്ട് ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ജി​ല്ല പ​ഞ്ചാ​യ​ത്ത് വി​വി​ധ പ​ദ്ധ​തി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്യു​ന്നു​ണ്ടെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plus one seatMalappuram
News Summary - Plus One Seat Crisis: Malappuram District Panchayat to convene meeting
Next Story