Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്ലസ്​ വൺ സീറ്റ്​ 30...

പ്ലസ്​ വൺ സീറ്റ്​ 30 ശതമാനം ഉയർത്തി ഏച്ചുകെട്ടൽ; അധ്യാപകർ​ മൈക്ക്​ കെട്ടി പഠിപ്പിക്കേണ്ട അവസ്ഥ -വി.ഡി. സതീശൻ

text_fields
bookmark_border
V D Satheesan
cancel

മലപ്പുറം: മലബാറിൽ 30 ശതമാനം സീറ്റ്​ ഉയർത്തി സർക്കാർ താൽകാലിക ഏച്ചു​കെട്ടൽ നടത്തുമ്പോൾ മലബാറിൽ പലയിടത്തും അധ്യാപകർ മൈക്ക്​ കെട്ടി ക്ലാസെടുക്കേണ്ട ദുരവസ്ഥയിലാവുമെന്നും പഠനനിലവാരം കുത്തനെ ഇടിയുമെന്നും പ്രതിപക്ഷനേതാവ്​ വി.ഡി. സതീശൻ പറഞ്ഞു. പ്ലസ്​ വൺ സീറ്റ്​ ക്ഷാമത്തിനെതിരെ ജില്ല കോൺഗ്രസ്​ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറം കലക്ടറേറ്റിലേക്ക്​ നടത്തിയ പ്രതിഷേധ മാർച്ച്​ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മലബാറിലെ പ്ലസ് വൺ സീറ്റ്​ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട്​ കോൺഗ്രസ്​ വർഷങ്ങളായി നിരന്തരം സമരരംഗത്താണ്​. കോൺ​ഗ്രസ്​ ഭരിക്കുന്ന സമയത്ത്​ ഇത്തരമൊരു പ്രതിസന്ധിയിൽ​ 1400 പ്ലസ് വൺ ബാച്ചുകൾ അനുവദിച്ച്​ ഉമ്മൻചാണ്ടി സർക്കാർ പരിഹാരം കണ്ടിരുന്നു. എന്നാൽ ഇ​പ്പോഴ​ത്തെ സർക്കാർ ചെയ്യുന്നത്​ താൽകാലിക ഏച്ചുകെട്ടലാണ്​. സീറ്റുകൾ കുത്തനെ വർധിപ്പിച്ച്​ 40 കുട്ടികൾ പഠിക്കേണ്ട ഒരു ക്ലാസിൽ 70 കുട്ടികളോളം പഠിക്കേണ്ട ദുരവസ്ഥയിലാക്കി. താൽകാലിക പരിഹാരമെന്നോണം ഒരു വർഷം ചെയ്യു​ന്നത്​ നമുക്ക്​ മനസിലാക്കാം. എന്നാൽ എല്ലാ വർഷവും ഈ അനീതി തുടരുന്നത്​ ഒരു സർക്കാറിന്​ ചേർന്നതല്ല.

കുട്ടികളുടെ നിർണായക സമയമാണ്​ ഹയർസെക്കൻഡറി പഠനം. ഈ ദുരവസ്ഥയെ വിദ്യാഭ്യാസ മന്ത്രിയടക്കമുള്ള ഉത്തരവാദിത്വമുള്ളവർ ഗൗരവത്തിലെടുക്കുന്നില്ല. മലപ്പുറത്തും കോഴിക്കോടുമെല്ലാം ഹയർ സെക്കൻഡറി സീറ്റ്​ ബാക്കിയാണെന്നാണ്​ വിദ്യാഭ്യാസ മന്ത്രി പറയുന്നത്​. ഒരു ഉത്തരവാദിത്വവുമില്ലാതെയാണ്​ മന്ത്രിമാരടക്കം സംസാരിക്കുന്നത്​. കേരളത്തിൽ മാറിമാറി വന്ന സർക്കാറുകളുടെ ഒന്നാമത്തെ മുൻഗണന നൽകിയത്​ വിദ്യാഭ്യാസത്തിനായിരുന്നു.

എന്നാൽ പിണറായി സർക്കാറിനെറ ആദ്യ പത്ത്​ മുൻഗണനകളിൽ വിദ്യാഭ്യാസത്തിന്​ സ്ഥാനമില്ല. മലബാറിലെ കുട്ടികൾ ഇന്ന്​ വിദ്യാഭ്യാസ രംഗത്ത്​ ഉന്നത നിലവാരം പുലർത്തുകയാണ്​.അതിനെ മറ്റു രീതിയിലൊന്നും കാണണ്ട. ഒരുകാലത്ത്​ പിന്നാക്കം നിന്നിരുന്ന മലബാറിലെ കുട്ടികളാണ്​ ഇന്ന്​ രാജ്യത്തെ ഉന്നത മേഖലകളിൽ വലിയ വിദ്യാഭ്യാസ മുന്നേറ്റംനടത്തുന്നത്​. അവർക്ക്​ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ചെയ്തുകൊടുക്കേണ്ടത്​ സർക്കാറിനെറ ദൗത്വമാണ്​. ഈയൊരു പ്രശ്നത്തിന്​ പരിഹാരം കാണുന്നത്​ വരെ കോൺഗ്രസ്​ സമര രംഗത്തുണ്ടാവുമെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pinarayi VijayanV D Satheesan
News Summary - Plus one seat: V D Satheesan against Pinarayi Govt
Next Story