പ്ലസ് ടു വിദ്യാർഥിനിയുടെ രചനക്ക് ഒരുലക്ഷം പ്രതിഫലം
text_fieldsവണ്ടൂർ: പ്ലസ് ടു വിദ്യാർഥിനിയുടെ നോവലിന് അമേരിക്കൻ പ്രസിദ്ധീകരണമായ ‘ദ സണി’െൻറ വക ഒരുലക്ഷം രൂപ പ്രതിഫലം. ചെറുകോട് സ്വദേശിനി ലിയ ഷാനവാസിനാണ് ഈ അംഗീകാരം. പ്രവാസിയായ എളയോടൻ ഷാനവാസ്-റജുല ദമ്പതികളുടെ മകളായ ലിയ പത്താം ക്ലാസിന് ശേഷമാണ് എഴുത്തിൽ ശ്രദ്ധിച്ചത്. ലോക് ഡൗൺ സമയത്ത് ഒഴിവുവേളകളിലാണ് യഥാർഥ സംഭവങ്ങളെ ആസ്പദമാക്കി ‘okeyed’ നോവൽ പൂർത്തിയാക്കിയത്.
തുടർന്ന് നോവലിലെ മൂന്ന് അധ്യായങ്ങൾ വേർഡ്പാർഡ് ആപ്പിൽ പോസ്റ്റ് ചെയ്തു. തുടർന്ന് രണ്ട് അമേരിക്കൻ പ്രസാധകർ ലിയയെ ബന്ധപ്പെടുകയും പണം തന്നാൽ പ്രസിദ്ധീകരിക്കാമെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ, നിബന്ധനകൾ താൽപര്യമില്ലാത്തതിനാൽ ഉപേക്ഷിച്ചു. ഇതിനിെടയാണ് ബുക്ക് ലിഫ് പബ്ലിഷിങ്ങിലെ ജോൺ എസ്ലേ ലിയയെ വിളിക്കുന്നതും അഭിനന്ദിക്കുന്നതും. തുടർന്ന് ലിയ ഫിയർ, വർക്ക്, ബോയ്ഫ്രണ്ട് ആൻഡ് ഗേൾ ഫ്രണ്ട്, പുവർട്ടീ എന്നീ പേരിൽ ലേഖനങ്ങൾ അയച്ചു. ‘ദ സൺ’ പ്രസിദ്ധീകരിക്കുകയും പ്രതിഫലമായി ഒരുലക്ഷം രൂപ നൽകുകയും ചെയ്തു. ആരോഗ്യമേഖല തിരഞ്ഞടുക്കാനാണ് ലിയക്ക് താൽപര്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.