കോവിഡ് മരണങ്ങളിൽ പ്രധാന വില്ലനായി ന്യുമോണിയയും
text_fields
മലപ്പുറം: കോവിഡ് ബാധിച്ച് നല്ലൊരു ശതമാനം പേരും മരിക്കാൻ കാരണം ന്യുമോണിയതന്നെ. ശ്വാസകോശത്തിലുണ്ടാകുന്ന അണുബാധയാണ് ന്യുമോണിയ. കോവിഡ് ബാധിച്ച കൂടുതൽ പേരുടെയും ജിവഹാനിക്കിടയാക്കിയത് വൈറൽ ന്യുമോണിയയാണ്. അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോമാണ് (എ.ആർ.ഡി.എസ്) കോവിഡിനെ തുടർന്നുണ്ടാകുന്ന മരണത്തിന് മറ്റൊരു പ്രധാന കാരണം.
സ്േപാഞ്ചുപോലെയുള്ള ശ്വാസകോശത്തിന് നീർക്കെട്ടുവന്ന് ഘനരൂപത്തിലാകുന്ന അവസ്ഥയാണ് ന്യുമോണിയ. ബാക്ടീരിയ, വൈറൽ, ഫംഗസ് എന്നിവയിലൂടെയാണ് ന്യുമോണിയ ബാധയുണ്ടാകുന്നത്. കടുത്ത പനിയും വിറയലും ശക്തമായ ചുമ, കഫക്കെട്ട്, നെഞ്ചുവേദന, ശ്വാസതടസ്സം എന്നിവയും ലക്ഷണങ്ങളാണ്. എന്നാൽ, പ്രായമായവരിൽ ഈ ലക്ഷണങ്ങൾ കാണാറില്ലെങ്കിലും സാധാരണ പനി, ക്ഷീണം, തളർച്ച, ചെറിയ ചുമ എന്നിവ പ്രകടമാകാറുണ്ട്.
കുട്ടികളിൽ രോഗപ്രതിരോധശേഷി കുറവായതിനാൽ ന്യുമോണിയ ബാധിക്കാൻ കൂടുതൽ സാധ്യതയുണ്ട്. പുകവലിക്കുന്നവർ, ഡയബറ്റിസ്, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരുടെ ശ്വാസത്തിൽ അണുബാധ കൂടാൻ സാധ്യതയുണ്ട്. സാധാരണയുള്ള ന്യുമോണിയ അല്ല കോവിഡ് മൂലം ഉണ്ടാകുന്നത്. ഇത് ശ്വാസകോശത്തിെൻറ രണ്ടു ഭാഗങ്ങളെയും ബാധിക്കും. രക്തക്കുഴലുകളിൽ നീരുനിറഞ്ഞ് ഒഴുക്ക് തടസ്സപ്പെടുന്നു. കഫം, രക്തം, നീർക്കെട്ട്, ശ്വാസം വലിക്കുേമ്പാൾ തടസ്സം എന്നിവ അനുഭവപ്പെടും. രക്തക്കുഴൽ പൊട്ടാനുള്ള സാധ്യതയുമുണ്ടെന്ന് മഞ്ചേരി മെഡിക്കൽ കോളജിലെ പ്രഫ. പി.വി. സന്തോഷ് കുമാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.