നിയമം പാലിച്ചവർക്ക് പൊലീസിന്റെ വക 300 രൂപയുടെ ഇന്ധനം സമ്മാനം
text_fieldsമലപ്പുറം: സാധാരണ പൊലീസിെൻറയും മോേട്ടാർ വാഹനവകുപ്പിെൻറയും വാഹന പരിശോധന കാണുേമ്പാൾ എല്ലാവർക്കും ആശങ്കയാണ്. കാക്കിയിട്ടവരെ കാണുേമ്പാൾ വണ്ടി നിർത്തി ഒന്നും അറിയാത്തവരെ പോലെ നിൽക്കുന്നവരും വഴി മാറി പോകുന്നവരുമൊക്കെയുണ്ട്. വ്യാഴാഴ്ച കിഴക്കേത്തലയിലും നടന്നു ഒരു പരിശോധന. എന്നാൽ, ഇത്തവണ ഞെട്ടിയത് വാഹനമോടിച്ചവരാണ്. കാരണം, രേഖകൾ എല്ലാം ഉള്ളവർക്കും നിയമപ്രകാരം ഒാടിച്ചവർക്കും 300 രൂപയുടെ ഇന്ധനകൂപ്പണാണ് ഉദ്യോഗസ്ഥർ സമ്മാനമായി നീട്ടിയത്! സമ്മാനം കിട്ടിയതോടെ എല്ലാവരും ഹാപ്പി. എ.എം മോട്ടോഴ്സിെൻറയും മലപ്പുറം ഇന്ത്യൻ ഓയിൽ കോർപറേഷെൻറയും സഹകരണത്തോടെയായിരുന്നു പരിപാടി. രാവിലെ 11 മുതൽ ഉച്ചക്ക് ഒരു മണിവരെ നടന്ന പരിശോധനയിൽ നൂറോളം പേർക്കാണ് സൗജന്യ കൂപ്പൺ നൽകിയത്.
എം.വി.െഎമാരായ ഡാനിയൽ ബേബി, സജി തോമസ്, എ.എം.വി.െഎമാരായ ഷൂജ മാട്ടട, സയ്യിദ് മഹമൂദ്, എബിൻ ചാക്കോ, പി.കെ. മനോഹരൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. എ.എം. മോേട്ടാഴ്സ് പ്രതിനിധികളായ കെ. രാജേന്ദ്രൻ, മുഹമ്മദ് ഫാസിൽ, ദീപക് എന്നിവർ സംബന്ധിച്ചു.
ലക്ഷ്യം അപകട രഹിത മലപ്പുറം
നിയമം ലംഘിച്ച് എത്തുന്നവർക്ക് സാധാരണ നിയമലംഘനങ്ങൾക്കുള്ള പിഴ ഇൗടാക്കുകയാണ് ചെയ്യാറുള്ളത്. ഇതിൽ നിന്നും വിഭിന്നമായാണ് റോഡ് സുരക്ഷയുടെ ഭാഗമായി 'അപകടരഹിത മലപ്പുറം' എന്ന ലക്ഷ്യവുമായി പദ്ധതി നടപ്പിലാക്കുന്നത്. 'ഗതാഗത നിയമങ്ങൾ അനുസരിക്കൂ ഫ്രീയായി ഇന്ധനം അടിക്കൂ' എന്ന സന്ദേശം നൽകിയാണ് ബോധവത്കരണം. ഇതിെൻറ ഭാഗമായി ജില്ലയിലെ മുഴുവൻ കുടുംബങ്ങളിലും റോഡ് സുരക്ഷ സന്ദേശം എത്തിക്കും. പ്രധാനമായും പത്രങ്ങൾ വഴിയാണ് സന്ദേശം എത്തിക്കുക. സന്ദേശം കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിെൻറ ഭാഗമായാണ് സൗജന്യമായി ഇന്ധനം നൽകുന്നത്.
ആദ്യമെത്തിയത് അമ്മയും മകളും
പരിശോധനയിൽ ആദ്യം 'കുടുങ്ങിയ ത്' സ്കൂട്ടറിലെത്തിയ അമ്മയും മകളുമായിരുന്നു. ഒാടിച്ച മകളും പിറകിലിരുന്ന അമ്മയും ഹെൽമറ്റ് അടക്കം ധരിച്ചായിരുന്നു വാഹനം ഒാടിച്ചത്. തുടർന്ന് അധികൃതർ ഇ പോസ് മെഷീനിൽ വാഹനരേഖകൾ പരിശോധിച്ചപ്പോൾ എല്ലാം ഒാകെ. ലൈസൻസും ഉറപ്പുവരുത്തി. ഇതോടെ അധികൃതർ സസ്പെൻസ് പൊട്ടിച്ചു. നിയമപ്രകാരം വാഹനം ഒാടിച്ചതിന് 300 രൂപയുടെ പെട്രോൾ കൂപ്പൺ ലഭിച്ചപ്പോൾ ഇരുവർക്കും ആശ്വാസം.
തീവിലയുടെ കാലത്ത് ആശ്വാസം പങ്കിട്ട് ഡ്രൈവർമാർ
ഇന്ധന വില കുതിച്ചു കയറുന്ന സമയത്ത് 300 രൂപക്ക് സൗജന്യമായി പെട്രോളും ഡീസലും ലഭിക്കുന്നതിെൻറ സന്തോഷവും പരിശോധന േവളയിൽ നിരവധി പേർ പങ്കുവെച്ചു. ദുരിത സമയത്ത് ഇത്രയും രൂപക്ക് സൗജന്യമായി ഇന്ധനം അടിക്കുന്നതിന് കൂപ്പൺ ലഭിച്ചത് ആശ്വാസകരമാണെന്ന് ഒാേട്ടാ ഡ്രൈവർമാർ പറഞ്ഞു.
ആദ്യം ആശങ്ക, പിന്നീട് സർൈപ്രസ്
ഉദ്യോഗസ്ഥർ കൈ കാണിച്ച് വാഹനം നിർത്തിയവരെല്ലാം ആദ്യം ആശങ്കയിലായിരുന്നു. നിരവധി ഉദ്യോഗസ്ഥരും മാധ്യമങ്ങളും സ്ഥലത്തുണ്ടായിരുന്നു. നിയമംലംഘിച്ച് വാഹനം ഒാടിച്ചവർക്ക് ബോധവത്കരണവും പരിശോധനക്കിടയിൽ നൽകി. പ്രധാനമായും ഇരുചക്രവാഹനം, ഒാേട്ടാറിക്ഷ, കാറുകൾ എന്നിവയാണ് പരിശോധിച്ചത്.
വരും ദിവസങ്ങളിൽ ജില്ലയിൽ എല്ലായിടത്തും
വരും ദിവസങ്ങളിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ സമാനമായ രീതിയിൽ പരിശോധനകൾ നടക്കും. രേഖകൾ കൃത്യമായവർക്കും നിയമം പാലിച്ച് വാഹനം ഒാടിച്ചവർക്കുമായിരിക്കും സൗജന്യകൂപ്പൺ നൽകുക. രാത്രികാല ബോധവത്കരണവും ആസൂത്രണം ചെയ്യുന്നുണ്ട്. രേഖകളില്ലാത്തവർക്കും നിയമലംഘനം നടത്തുന്നവർക്കും പിഴ ഇൗടാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.