കോവിഡിെൻറ പേരിൽ പൊലീസ് മർദനം തുടർക്കഥ; അകാരണമായി 'ലാത്തി'കൊണ്ടത് നിരവധി പേർക്ക്
text_fieldsമലപ്പുറം: കഴിഞ്ഞ ദിവസം തിരൂർ സി.െഎ ഫർസാദിെൻറ നേതൃത്വത്തിൽ മാധ്യമപ്രവർത്തകനും മലപ്പുറം പ്രസ്ക്ലബ് സെക്രട്ടറിയുമായ െക.പി.എം. റിയാസിനെ അകാരണമായി മർദിച്ചതിലും സമാന പരാതികളിലും പൊലീസിനെതിരെ പ്രതിഷേധം ശക്തമാവുന്നു. വിവിധ രാഷ്ട്രീയ -മനുഷ്യാവകാശ സംഘടനകൾ സംഭവത്തിൽ കടുത്ത നടപടി വേണമെന്നാവശ്യപ്പെട്ട് രംഗത്തു വന്നിട്ടുണ്ട്. കോവിഡ് മാനദണ്ഡം ലംഘിച്ചെന്നാരോപിച്ച് ജനങ്ങളെ ക്രൂരമായി തല്ലിച്ചതക്കാൻ പൊലീസിന് ആരാണ് അധികാരം നൽകിയതെന്ന ചോദ്യമാണ് ഉയരുന്നത്.
ട്രിപ്ൾ ലോക്ഡൗൺ ഇല്ലാത്ത സ്ഥലത്ത് കൃത്യമായ സാമൂഹിക അകലവും മാസ്കും ധരിച്ചെത്തിയവരോട് സി.െഎ ക്രൂരമായി പെരുമാറിയ സി.സി.ടി.വി ദൃശ്യങ്ങൾ പൊതുജന മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. കഴിഞ്ഞ രണ്ടു മാസത്തിനിടെ മാത്രം ജില്ലയിൽ പൊലീസിനെതിരെ സമാനമായ നിരവധി പരാതികളാണ് ഉയർന്നത്. പരപ്പനങ്ങാടിയില്‍ താലൂക്ക് ഒാഫിസ് ജീവനക്കാരിയെ കോവിഡ് ഡ്യൂട്ടിക്ക് എത്തിക്കാന്‍ റോഡിലിറങ്ങിയ ഭര്‍ത്താവിനെ പൊലീസ് മര്‍ദിച്ച സംഭവത്തിലും വലിയ പ്രതിഷേധം ഉയർന്നിരുന്നു. സംഭവത്തിൽ ജില്ല കലക്ടർ സി.െഎയോട് നേരിട്ട് ഹാജരാവാൻ ആവശ്യപ്പെട്ടിരുന്നു. കൊണ്ടോട്ടിയിൽ മാസ്ക് ശരിയായി ധരിച്ചില്ലെന്ന് പറഞ്ഞ് പൊതുപ്രവർത്തകനെ മർദിച്ച സംഭവത്തിൽ െകാണ്ടോട്ടി എസ്.െഎയെ സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ സ്ഥലം മാറ്റിയതും ഒരു മാസത്തിനിടെയാണ്.
വണ്ടൂർ വാണിയമ്പലത്ത് ചെട്ടിയാറ സ്വദേശിയായ യുവാവിനെ പൊലീസ് മർദിച്ചു കസ്റ്റഡിയിലെടുത്തിരുന്നു. മതിയായ രേഖകളില്ലാത്തതിനാൽ ബൈക്ക് കസ്റ്റഡിയിലെടുക്കാനുള്ള ശ്രമം തടഞ്ഞതാണ് ബലപ്രയോഗത്തിൽ എത്തിച്ചതെന്നായിരുന്നു പൊലീസ് പ്രതികരണം. എന്നാൽ, പൊലീസുകാർ റോഡിൽവെച്ചും സ്റ്റേഷനിൽവെച്ചും ക്രൂരമായാണ് പെരുമാറിയതെന്ന് വ്യക്തമാക്കി യുവാവ് രംഗത്തു വന്നിരുന്നു. സംഭവത്തിൽ ജില്ല കലക്ടർ എസ്.പിയോട് റിപ്പോർട്ടും തേടിയിരുന്നു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് കോവിഡ് ടെസ്റ്റ് നടത്തി പോസിറ്റിവായി വീട്ടിലേക്ക് മടങ്ങുേമ്പാൾ ബൈക്ക് തടഞ്ഞ് രോഗിയെ നടത്തിച്ച സംഭവത്തിലും പൊലീസിനെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു.
മലപ്പുറം കൂട്ടിലങ്ങാടി സ്വദേശിയായ യുവാവ് കൃത്യമായ രേഖകളുമായി സാധനം വാങ്ങാൻ അങ്ങാടിയിൽ പോയപ്പോൾ പൊലീസ് ലാത്തികൊണ്ടടിച്ച് പരിക്കേൽപിച്ചിട്ടും അധികമായിട്ടില്ല.
അത്യാവശ്യ കാര്യത്തിന് മാത്രം പുറത്തിറങ്ങുകയും എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിക്കുകയും ചെയ്ത തന്നെ പൊലീസ് അടിച്ച് പരിക്കേൽപിച്ച സംഭവം 'പൊലീസാണ് വൈറസ്' എന്ന പേരിൽ ഫേസ്ബുക്കിൽ പങ്കുവെച്ചപ്പോൾ നിരവധി േപരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. കോവിഡ് നിയന്ത്രണത്തിെൻറ പേരിൽ അകാരണമായ മർദനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.