ഉത്തരവിന് മുമ്പ് കടകൾ പൂട്ടിക്കാനൊരുങ്ങി പൊലീസ്; പ്രതിഷേധവുമായി വ്യാപാരികൾ
text_fieldsമലപ്പുറം: കലക്ടറുടെ ഉത്തരവില്ലാെത ഉച്ചയോടെ കടകൾ അടപ്പിക്കാനൊരുങ്ങിയ പൊലീസ് നടപടിയിൽ പ്രതിഷേധം. കെണ്ടയ്ൻമെൻറ് സോണുകളിൽ കച്ചവടസ്ഥാപനങ്ങൾ വൈകീട്ട് മൂന്നിന് മുമ്പ് അടക്കണമെന്നാവശ്യപ്പെട്ട് വിവിധയിടങ്ങളിൽ പൊലീസ് വ്യാപാരികളെ ബുദ്ധിമുട്ടിലാക്കിയതായാണ് പരാതി. നിലവിൽ കടകൾ വൈകീട്ട് 7.30 വെര തുറന്നു പ്രവർത്തിക്കാനാണ് അനുമതി.
എന്നാൽ കെണ്ടയ്ൻമെൻറ് സോണുകളിൽ തീരുമാനം മാറ്റിയിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ച് പൊലീസ് കടകൾ അടക്കാൻ നിർബന്ധിക്കുകയായിരുന്നുവെന്ന് കച്ചവടക്കാർ പറഞ്ഞു. അരീക്കോട്, പെരിന്തൽമണ്ണ, കാടാമ്പുഴ, പരപ്പനങ്ങാടി, കുറ്റിപ്പുറം തുടങ്ങിയ സ്റ്റേഷൻ പരിധികളിലെല്ലാം വ്യാപകമായ പരാതിയാണ് ഉയർന്നത്.
ഇങ്ങനെയൊരു ഉത്തരവ് മാധ്യമങ്ങളിലോ മറ്റോ കണ്ടില്ലെന്ന് വ്യാപാരികൾ പറഞ്ഞപ്പോൾ ചിലയിടങ്ങളിൽ കടകൾ തുറക്കാൻ അനുവദിച്ചു. സംഭവത്തിെൻറ നിജസ്ഥിതി അറിയാൻ വ്യാപാര സംഘടന പ്രതിനിധികൾ കലക്ടറേറ്റിലേക്കും ഉയർന്ന ഉദ്യോഗസ്ഥരോടും കാര്യം തിരക്കിയപ്പോൾ ഉത്തരവ് ഇറക്കിയില്ലെന്നാണ് പറഞ്ഞത്.
ചിലയിടങ്ങളിൽ ഒരുമണിക്ക് മുേമ്പ തന്നെ കടകൾ അടക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു ഉത്തരവ് പോലും ഇറക്കാതെയുള്ള പൊലീസ് നടപടിയിൽ ശക്തമായി പ്രതിഷേധിക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡൻറ് പി. കുഞ്ഞാവു ഹാജി പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച് സർക്കാറുമായി സഹകരിച്ച് മുന്നോട്ട് പോവുന്ന വ്യാപാരികളോട് പൊലീസ് ചെയ്യുന്നത് ക്രൂരതയാണെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരവിറക്കിയത് ചൊവ്വാഴ്ച ആറരക്ക്
കടകൾ നിർബന്ധമായി അടപ്പിക്കാനെത്തിയ പൊലീസിെൻറ നടപടി ശരിയല്ലെന്ന് വെക്കുന്നതായിരുന്നു കലക്ടർ ഉത്തരവിറക്കിയ സമയം. ചൊവ്വാഴ്ച വൈകീട്ട് 6.30നാണ് ഇത്തരത്തിലൊരു ഉത്തരവ് കലക്ടർ ഇറക്കിയത്. മാധ്യങ്ങൾക്ക് പൊലീസിൽനിന്നും ജില്ല ഭരണകൂടത്തിൽനിന്നും ഇൗ ഉത്തരവ് ലഭിച്ചതും ചൊവ്വാഴ്ച വൈകീട്ട് ഏേഴാടെയാണ്.
കൃത്യമായ ഉത്തരവില്ലാതെ വ്യാപാരികളെ ആശയക്കുഴപ്പത്തിലാക്കുകയും കടകൾ അടപ്പിക്കുകയും ചെയ്ത നടപടിക്കെതിരെ വ്യാപാരികൾ കടുത്ത പ്രതിഷേധിച്ചമറിയിച്ചിട്ടുണ്ട്. ഇത്തരം നടപടികൾ തുടർന്നാൽ കടകൾ പൂർണമായും അടച്ചിടുമെന്നും വ്യാപാര സംഘടനകൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.