കോവിഡ് ചികിത്സ കേന്ദ്രം സജ്ജമാക്കാൻ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്
text_fieldsഎടപ്പാൾ: പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് കോവിഡ് ചികിത്സ കേന്ദ്രം തവനൂര്‍ കേളപ്പജി കാര്‍ഷിക എൻജിനീയറിങ് കോളജ് വനിത ഹോസ്റ്റലിൽ ആരംഭിക്കുന്നു. സി.എഫ്.എല്‍.ടി.സിക്കായി 140 കിടക്കകളും സി.എസ്.എല്‍.ടി.സിക്കായി 60 കിടക്കകളും സജ്ജമാക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി. രാമകൃഷ്ണന് അറിയിച്ചു.
ജനറല്‍ വാര്‍ഡ്, ഒ.പി കെട്ടിടം, ഫ്രണ്ട് ഓഫിസ്, കണ്‍സൽട്ടിങ് റൂം, ഒബ്സര്‍വേഷന്‍ റൂം, നഴ്സിങ് റൂം, ഡോക്ടേഴ്സ് റൂം, റെസ്റ്റ് റൂം, ഫാര്‍മസി തുടങ്ങി ആരോഗ്യ സംവിധാനങ്ങള്‍ സജ്ജീകരിക്കാന്‍ നടപടി തുടങ്ങി. ബ്ലോക്ക് പ്രസിഡൻറ് സി. രാമകൃഷ്ണന് ചെയര്‍മാനും തൃക്കണാപുരം സി.എച്ച്.സി മെഡിക്കല്‍ ഓഫിസര്‍ വിജിത് വിജയശങ്കര്‍ കണ്‍വീനറും ക്ഷീരവികസന ഓഫിസര്‍ മുഹമ്മദ് നാസിം നോഡല്‍ ഓഫിസറുമായി മാനേജ്മെൻറ് കമ്മിറ്റി രൂപവത്കരിച്ച് പ്രവര്‍ത്തനമാരംഭിച്ചു.
ഇതുസംബന്ധിച്ച് ചേർന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം അഡ്വ. പി.പി. മോഹന്‍ദാസ്, വൈസ് പ്രസിഡൻറ് ആർ. ഗായത്രി, തവനൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൻ ലിഷ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. വിനോദ്കുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.കെ. സുരേഷ്, മെഡിക്കല്‍ ഓഫിസര്‍ ഡോ. വിജിത് വിജയശങ്കര്‍, കാര്‍ഷിക കോളജ് ഡീന്‍ പ്രഫ. സത്യന്, എന്‍.ആര്. അനീഷ്, ബ്ലോക്ക് അംഗം ഷീജ കൂട്ടാക്കില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.