ഉദ്ഘാടനത്തിനൊരുങ്ങി പൊന്നാനി മിനി വൈദ്യുതി ഭവൻ
text_fieldsപൊന്നാനി: ഉദ്ഘാടനത്തിനൊരുങ്ങി പൊന്നാനി മിനി വൈദ്യുതി ഭവൻ. പൊന്നാനിയിലെ നാല് ഓഫിസുകൾ ഇനി ഒറ്റ കെട്ടിടത്തിലേക്ക് മാറും. 2.55 കോടി ചെലവിൽ പൊന്നാനി സബ്സ്റ്റേഷൻ കോമ്പൗണ്ടിൽ നിർമിച്ച കെട്ടിടം 21ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി നാടിന് സമർപ്പിക്കും.
പി. നന്ദകുമാർ എം.എൽ.എ അധ്യക്ഷനാവും. വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പൊന്നാനി സെക്ഷൻ ഓഫിസ്, ഈഴുവത്തിരുത്തി സെക്ഷൻ ഓഫിസ്, പൊന്നാനി സബ് ഡിവിഷൻ ഓഫിസ്, പൊന്നാനി ഇലക്ട്രിക്കൽ ഡിവിഷൻ ഓഫിസ് എന്നിവയാണ് പുതിയ കെട്ടിടത്തിലേക്ക് മാറുക. ജില്ലയിലെ വൈദ്യുതി മേഖലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെയും ജനങ്ങൾക്ക് എളുപ്പത്തിൽ സേവനം ലഭ്യമാക്കുന്നതിന്റെയും ഭാഗമായാണ് പുതിയ കെട്ടിടം നിർമിച്ചത്.
നാല് ഓഫിസുകൾക്ക് വാടക കെട്ടിടത്തിൽനിന്ന് മോചനമാകുന്നതോടെ മാസം ഒരു ലക്ഷത്തിലധികം രൂപയാണ് കെ.എസ്.ഇ.ബിക്ക് മിച്ചമായത്.
ഒന്നര വർഷം കൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്. പെരുവണ്ണാമുഴി ചെറുകിട ജലവൈദ്യുത പദ്ധതി പ്രോജക്ട് മാനേജറുടെ മേൽനോട്ടത്തിൽ ടാറ്റി കൺസ്ട്രക്ഷൻസാണ് നിർമാണം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.