പൊന്നാനിയിൽ യാത്രാ ബോട്ട് നാളെ സർവിസ് തുടങ്ങും
text_fieldsപൊന്നാനി: ജെട്ടി നിർമാണം പൂർത്തിയായതോടെ പൊന്നാനി അഴിമുഖത്ത് യാത്രാ ബോട്ട് സർവിസ് തിങ്കളാഴ്ച തുടങ്ങും. ബോട്ടടുപ്പിക്കാനുള്ള സൗകര്യങ്ങൾ ഒരാഴ്ചകൊണ്ട് പൂർത്തീകരിക്കുമെന്ന് പറഞ്ഞ് തുടങ്ങിയ നിർമാണം ഒരു മാസത്തോളം എടുത്താണ് പൂർത്തീകരിച്ചത്.
പൊന്നാനിയിലും പടിഞ്ഞാറെക്കരയിലും ബോട്ടടുപ്പിക്കാനുള്ള ജെട്ടി നിർമാണം പൂർത്തീകരിച്ചു. അതേസമയം, പഴയ ജങ്കാർ ജെട്ടിയിൽ തന്നെ ബോട്ടടുപ്പിക്കാൻ സൗകര്യങ്ങൾ ഒരുക്കിയത് തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് അധികൃതർ. ജങ്കാർ സർവിസ് ആരംഭിക്കുമ്പോൾ ഈ ഭാഗത്ത് സ്ഥാപിച്ച നിർമാണ പ്രവർത്തനങ്ങളെല്ലാം പൊളിച്ചുമാറ്റേണ്ടി വരും.
നേരത്തെ ജങ്കാർ ജെട്ടിക്ക് കിഴക്ക് ഭാഗത്ത് ബോട്ടടുപ്പിക്കാൻ സൗകര്യമൊരുക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, ഈ ഭാഗത്ത് ആഴക്കൂടുതലായതിനാൽ ശ്രമം ഉപേക്ഷിച്ച് പഴയ ജങ്കാർ ജെട്ടിയിൽ തന്നെ ബോട്ടടുപ്പിക്കാൻ തീരുമാനിച്ചു. ജങ്കാറിനായുള്ള ടെൻഡറിൽ ഇതുവരെ ആരും പങ്കെടുക്കാത്തതിനാൽ പഴയ കരാറുകാർക്ക് തന്നെ പുതുക്കി നൽകാനാണ് തീരുമാനം. ഇവരുടെ വ്യവസ്ഥകൾ അമിത ഭാരമേൽപ്പിക്കുമെന്ന ആശങ്കയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.