പൊന്നാനിക്ക് ദുരിതാശ്വാസം മൂന്നരക്കോടി
text_fieldsപൊന്നാനി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് പൊന്നാനി മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി മൂന്ന് കോടി 52 ലക്ഷത്തി അഞ്ഞൂറ് രൂപ അനുവദിച്ചു. 1634 അപേക്ഷകളിലാണ് മുഖ്യമന്ത്രിയുടെ ഓഫിസ് തീർപ്പു കൽപ്പിച്ച് അർഹരായവരുടെ അക്കൗണ്ടിലേക്ക് ധനസഹായം അനുവദിച്ച് നൽകിയത്.
എം.എൽ.എ ഓഫിസിൽ നിന്ന് ഇതുവരെ 1787 അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാൻ കഴിഞ്ഞു. ഇതിൽ 153 അപേക്ഷകൾ തീർപ്പു കൽപ്പിക്കാനുള്ള നടപടിക്രമങ്ങളിലാണ്.
327 അപേക്ഷകളിലായി ആലംകോട് വില്ലേജിൽ 79,03000 രൂപയും 194 അപേക്ഷകളിലായി നന്നംമുക്ക് വില്ലേജിൽ 47,02000 രൂപയും 289 അപേക്ഷകളിലായി പെരുമ്പടപ്പ് വില്ലേജിൽ 74,05000 രൂപയും 170 അപേക്ഷകളിലായി വെളിയംകോട് വില്ലേജിൽ 29,01000 രൂപയും 186 അപേക്ഷകളിലായി മാറഞ്ചേരി വില്ലേജിൽ 38,09000 രൂപയും 213 അപേക്ഷകളിലായി ഈഴുവത്തിരുത്തി വില്ലേജിൽ 38,86000 രൂപയും 255 അപേക്ഷകളിലായി പൊന്നാനി നഗരം വില്ലേജിൽ 45,94500 രൂപയും ആണ് അനുവദിച്ചത്. ചികിത്സ സഹായം ആവശ്യമുള്ളവർക്കും സാമ്പത്തികമായി പ്രയാസപ്പെടുന്നവർക്കും എം.എൽ.എ ഓഫിസുമായി ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.