പൊന്നാനിയിൽ 40 കിലോ പഴകിയ മത്സ്യം പിടികൂടി
text_fieldsപൊന്നാനി: പൊന്നാനിയിൽ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ 40 കിലോയോളം പഴകിയ മത്സ്യം പിടികൂടി. സംസ്ഥാനത്തുടനീളം നടക്കുന്ന ഭക്ഷ്യസുരക്ഷ പരിശോധനയുടെ ഭാഗമായാണ് നഗരത്തിലെ ഇറച്ചി കടകളിലും മത്സ്യ വിൽപ്പന കേന്ദ്രങ്ങളിലും പരിശോധന നടത്തിയത്.
12 ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ 40 കിലോയോളം പഴകിയ മത്സ്യങ്ങൾ പിടികൂടി. പൊന്നാനി ബസ് സ്റ്റാൻഡ് മുതൽ പുതുപൊന്നാനി വരെയുള്ള ഭാഗങ്ങളിലാണ് പരിശോധന നടന്നത്.
പഴകിയ മത്സ്യം വിൽപ്പന നടത്തിയവർക്കെതിരെ ആരോഗ്യ വിഭാഗം നോട്ടീസ് നൽകി. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന ഇറച്ചി കടകൾക്കെതിരെയും നോട്ടീസ് നൽകി. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന കടകൾക്ക് ഏഴ് ദിവസത്തിനകം ലൈസൻസ് എടുക്കാൻ നിർദേശം നൽകി. പരിശോധനക്ക് ഹെൽത്ത് ഇൻസ്പെക്ടർ സ്വാമിനാഥൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ മുഹമ്മദ് ഹുസൈൻ, പവിത്രൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.