എഴുത്തിന്റെ ലോകത്ത് കുഞ്ഞുകവി
text_fieldsപൊന്നാനി: ‘ഈയൊരു ഭൂമിയിതാര്ക്കുവേണ്ടി, നന്മകള് ചെയ്യുന്നവര്‍ക്കുവേണ്ടി, ആയൊരു പൂവിത് ആര്‍ക്കു വേണ്ടി, പാറിപ്പറക്കും ശലഭങ്ങള്‍ക്ക്...’. അങ്ങനെ കുഞ്ഞു സയാന് തന്റെ കവിതകളിലൂടെ പറയാനേറെ കര്യങ്ങളുണ്ട്. അവന്റെ ലോകത്തെക്കുറിച്ച്, പഠനത്തെക്കുറിച്ച്, ആളുകളെക്കുറിച്ച്. പൂക്കളും പറവകളും എല്ലാം അവന്റെ ആശയലോകത്തെ എഴുത്തിലൂടെ തുറന്നുവെച്ചു.
നാലാം ക്ലാസുകാരന്റെ കുഞ്ഞുമനസ്സില്‍ ഉരുത്തിരിയുന്ന ആശയങ്ങള്‍ കവിതകളായി മാറുമ്പോള്‍ അവസാനമത് കുഞ്ഞുപുസ്തകമായി മാറി. നാലാം ക്ലാസുകാരന് സയാന് ഫസ്ലിയുടെ കുഞ്ഞുകവിതകളുടെ ലോകം വിശാലമാണ്. തെയ്യങ്ങാട് ജി.എല്‍.പി സ്കൂൾ വിദ്യാർഥിയായ സയാന്റെ ‘എന്റെ കവിതകള്‍’ സമാഹാരം കവി എടപ്പാള്‍ സി. സുബ്രഹ്മണ്യന് പ്രകാശനം ചെയ്തു.
മുത്തശ്ശി, ഭൂമി, മാമരങ്ങള്‍, കേരളം, നിശ, മുല്ലപ്പൂവ്, ചിത്രശലഭം അങ്ങനെ തുടങ്ങുന്ന തലക്കെട്ടില്‍ സയാന്റെ കവിതലോകം തുറന്നിടുകയാണ്. കുഞ്ഞുപ്രായത്തിലേ കവിതകളോടും കഥകളോടും അതിയായ ആഗ്രഹമുള്ള സയാന് വായിക്കാനും എഴുതാനും പഠിക്കാനും മിടുക്കനാണ്. കുഞ്ഞുകുഞ്ഞു വരികള്‍ പറയുന്നത് ആദ്യമേ ശ്രദ്ധയിൽപ്പെട്ട മാതാപിതാക്കള്‍ പിന്തുണ നല്കി പ്രോത്സാഹിപ്പിച്ചു. പതുക്കെപ്പതുക്കെ എഴുത്തിനോടുള്ള അവന്റെ കഴിവ് പരന്നുതുടങ്ങി. ‘മാധ്യമം’ റിപ്പോര്‍ട്ടര്‍ നൗഷാദ് പുത്തൻപുരയിലിന്റെയും എം.ഐ ഗേള്‍സ് സ്കൂളിലെ അധ്യാപിക നാജിത ഫര്‍സാനയുടെയും മകനാണ് സയാന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.