ആംബുലൻസ് ഡ്രൈവർ ഇടപെട്ടു; ക്ഷേത്രത്തിലെ മോഷണശ്രമം വിഫലമായി
text_fieldsപൊന്നാനി: എറണാകുളത്ത് നിന്നും താനൂരിലേക്ക് പോവുകയായിരുന്ന നൗഫൽ പുലർെച്ച നാല് മണിയോടെയാണ് പൊന്നാനിയിലെത്തിയത്.
പൊന്നാനി ചമ്രവട്ടം ജങ്ഷനിൽനിന്ന് തിരൂർ റോഡിലേക്ക് വാഹനമോടിച്ച് പോകുന്നതിനിടെയാണ് പൊന്നാനി തേവർ ക്ഷേത്ര പരിസരത്ത് ഒരാൾ കമ്പിപ്പാര ഉപയോഗിച്ച് ഭണ്ഡാരം തകർക്കുന്നതായി കണ്ടത്.
അൽപം മുന്നോട്ട് പോയ ആംബുലൻസ് നൗഫൽ പിന്നോട്ടെടുത്തു. പന്തികേട് മനസ്സിലായ മോഷ്ടാവ് മോഷണം നിർത്തി ബൈക്കിൽ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നൗഫൽ മോഷ്ടാവിനടുത്തേക്ക് ഓടിയെത്തിയെങ്കിലും ബൈക്ക് ഉപേക്ഷിച്ച് കള്ളൻ ഓടി രക്ഷപ്പെട്ടു. തുടർന്ന് നൗഫൽ സമീപവാസികളെ വിവരമറിയിക്കുകയും പൊലീസെത്തി പരിശോധന നടത്തുകയും ചെയ്തു.
മോഷ്ടാവിെൻറ ബൈക്കിൽ നിന്നും പണമടങ്ങിയ കവർ ലഭിച്ചിട്ടുണ്ട്.
പൊന്നാനി ചാണ റോഡ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള, മോഷ്ടിച്ച ബൈക്കിലാണ് കള്ളൻ മോഷണത്തിനിറങ്ങിയതെന്നും മോഷ്ടാവിനെക്കുറിച്ച് സൂചന ലഭിച്ചതായും ഇയാളെ പിടികൂടാനുള്ള നടപടികൾ ആരംഭിച്ചതായും പൊലീസ് പറഞ്ഞു.
നൗഫലിെൻറ അവസരോചിതമായ ഇടപെടലാണ് മോഷണം തടഞ്ഞത്.
ഇയാൾക്ക് അനുമോദനം നൽകാനുള്ള തീരുമാനത്തിലാണ് ക്ഷേത്ര ഭാരവാഹികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.