കരൾ പകുത്ത് നൽകാൻ ഉമ്മയുണ്ട്; വേണം കുഞ്ഞു തമീമിന് ഉദാരമതികളുടെ സഹായം
text_fieldsപൊന്നാനി: അപൂർവ കരൾ രോഗം ബാധിച്ച ആറ് മാസം പ്രായമുള്ള പൊന്നാനി മുക്കാടി സ്വദേശി തമീമിന്‍റെ കുടുംബം ചികിത്സക്ക് ഉദാരമതികളുടെ കനിവിന് തേടുന്നു. കുഞ്ഞു തമീമിന്‍റെ ജീവനായി കരൾ പകുത്ത് നൽകാൻ മാതാവ് ഉമ്മുസൽമ തയാറാണെങ്കിലും ലക്ഷങ്ങളുടെ ചികിത്സ ചെലവ് സ്വന്തമായി വീട് പോലുമില്ലാത്ത, മത്സ്യത്തൊഴിലാളിയായ പിതാവ് വെളിയിൽ ഫിറോസിനും കുടുംബത്തിനും താങ്ങാവുന്നതിൽ അപ്പുറമാണ്.
എറണാംകുളം ആസ്റ്റർ മിംസ് ഹോസ്പിറ്റലിലാണ് ചികിത്സ. ജീവൻ നിലനിർത്താൻ അടിയന്തര കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. ചികിത്സ ചെലവുകൾ കണ്ടെത്താൻ സഹായ സമിതി രൂപവത്കരിച്ചിട്ടുണ്ട്. ഇ.ടി. മുഹമ്മദ് ബഷീർ എം.പി, പി. നന്ദകുമാർ എം.എൽ.എ എന്നിവർ മുഖ്യ രക്ഷാധികാരികളും പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം ചെയർമാനും ഫൈസൽ ബാഫഖി തങ്ങൾ കൺവീനറും കെ.എം മുഹമ്മദ് ഖാസിം കോയ ട്രഷററുമായാണ് സമിതി രൂപവത്കരിച്ചത്. പൊന്നാനി ധനലക്ഷ്മി ബാങ്കിൽ തമീം ചികിത്സ സഹായ നിധിയും ആരംഭിച്ചു. അക്കൗണ്ട് നമ്പർ: 013403700000 230 (ഐ.എഫ്.സി DLXB0000134).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.