പൊന്നാനിയിൽ വള്ളം മറിഞ്ഞ് അപകടം
text_fieldsപൊന്നാനി: ചെറുവള്ളത്തിൽ മത്സ്യബന്ധനത്തിനിറങ്ങിയ മത്സ്യത്തൊഴിലാളികൾ അപകടത്തിൽപെട്ടു. വള്ളം മറിഞ്ഞ് അപകടത്തിൽപെട്ടവരെ നാട്ടുകാരായ യുവാക്കളും തീരദേശ പൊലീസും രക്ഷപ്പെടുത്തി.
കടൽ ശാന്തമായതോടെ മത്സ്യബന്ധനത്തിനിറങ്ങിയ ചെറുവള്ളമാണ് പൊന്നാനിയിൽ അപകടത്തിൽപെട്ടത്.
ശക്തമായ കാറ്റിൽ വള്ളം മറിഞ്ഞ് പുതുപൊന്നാനി കുഞ്ഞി മരക്കാരകത്ത് ഫാറൂഖ്, സ്രാങ്കിെൻറ പുരയ്ക്കൽ ഷാജി എന്നിവരാണ് ബുധനാഴ്ച രാവിലെ പൊന്നാനി മൈലാഞ്ചിക്കാടിന് തീരത്തെ കടലിൽ രണ്ട് നോട്ടിക്കൽ മൈൽ അകലെ അപകടത്തിൽ പെട്ടത്.
വിവരമറിഞ്ഞ് തീരദേശ പൊലീസും ഫിഷറീ സാം അപകടസ്ഥലത്തെത്തി.
കടലിൽ തുഴഞ്ഞു നിൽക്കുകയായിരുന്ന തൊഴിലാളികളെ ബോട്ടിലേക്ക് കയറ്റി. മത്സ്യ ബന്ധനം നടത്തിയിരുന്ന വലയും ബോട്ടിലേക്ക് കയറ്റി. തുടർന്ന് അപകടത്തിൽപെട്ട വള്ളം സുരക്ഷ ബോട്ടിൽ കെട്ടിവലിച്ച് പൊന്നാനി ഹാർബറിലെത്തിച്ചു.
ഇവരാണ് 'റിയൽ ഹീറോസ്'
പൊന്നാനി: വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനത്തിലേർപ്പെട്ട യുവാക്കൾക്ക് തീരദേശത്തിെൻറ കൈയടി. കലിതുള്ളുന്ന കടലിൽ ജീവൻ പണയപ്പെടുത്തിയാണ് മൂവർ സംഘം രക്ഷാപ്രവർത്തനത്തിനിറങ്ങിയത്. പൊന്നാനി പള്ളിപ്പടി സ്വദേശികളായ പുത്തൻപുരയിൽ സാദിഖ്, പാറാക്കാനകത്ത് അജ്മൽ, സ്രാങ്കിെൻറ ഫാറൂഖ് എന്നിവരുടെ ഇടപെടലാണ് രണ്ട് ജീവൻ രക്ഷിക്കാനിടയായത്.
പൊന്നാനി മുല്ലാ റോഡ് പരിസരത്തെ കടൽത്തീരത്ത് ഇരിക്കുകയായിരുന്നു സുഹൃത്തുക്കളായ ഇവർ. ഇതിനിടെയാണ് കടലിൽ ആ കാഴ്ച അവർ കണ്ടത്. ആദ്യമൊന്ന് അന്താളിച്ചെങ്കിലും കടലിൽ വള്ളം മറിഞ്ഞുവെന്നറിഞ്ഞതോടെ തെർമോക്കോൾ വഞ്ചിയിൽ കയറി മൂവരും കടലിലേക്കിറങ്ങി.
രണ്ട് നോട്ടിക്കൽ മൈൽ ദൂരം പരമാവധി വേഗത്തിൽ തുഴഞ്ഞെത്തി. അവശനിലയിലായ മത്സ്യത്തൊഴിലാളികളെ തെർമോക്കോൾ വഞ്ചിയിൽ കയറ്റി. ഇതിനിടെ കോസ്റ്റൽ പൊലീസിെൻറ ബോട്ടും എത്തി. യുവാക്കളുടെ രക്ഷാപ്രവർത്തനത്തിന് തീരത്തിപ്പോൾ അഭിനന്ദന പ്രവാഹമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.