വള്ളത്തിന് എൻജിൻ തകരാർ; കടലിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി
text_fieldsപൊന്നാനി: എൻജിൻ തകരാറിനെത്തുടർന്ന് കടലിൽ അകപ്പെട്ട മത്സ്യബന്ധനവള്ളവും 40 തൊഴിലാളികളെയും പൊന്നാനി ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് കരയിലെത്തിച്ചു.ഞായറാഴ്ച കൂട്ടായിയിൽ നിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട നിഷാദിന്റെ ഉടമസ്ഥതയിലുള്ള ‘അൽ റഹ്മാൻ’ ഇൻബോർഡ് വള്ളമാണ് 10 നോട്ടിക്കൽ മൈൽ അകലെ എൻജിൻ തകരാർ മൂലം കടലിൽ കുടുങ്ങിയത്.
പൊന്നാനി ഫിഷറീസ് സ്റ്റേഷനിൽ അറിയിപ്പ് കിട്ടിയതിനെ തുടർന്ന് പൊന്നാനി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ വി. സുനീറിന്റെ നിർദ്ദേശപ്രകാരം മറൈൻ എൻഫോഴ്സ്മെന്റും റസ്ക്യു ഗാർഡും വള്ളത്തെയും മത്സ്യതൊഴിലാളികളെയും സുരക്ഷിതമായി പൊന്നാനി ഹാർബറിൽ എത്തിച്ചു.
പ്രതികൂല കാലാവസ്ഥയെ തുടർന്ന് അഞ്ച് മണിക്കൂർ സമയമെടുത്താണ് ഇവരെ പൊന്നാനി ഹാർബറിൽ എത്തിച്ചത്.മറൈൻ എൻഫോഴ്സമെന്റ് വിഭാഗം ഉദ്യോഗസ്ഥനായ സമീർ അലി , റസ്ക്യു ഗാർഡുമാരായ റസാഖ്, ഹാരിഫ് തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിന് നേതൃതം നൽകി.പ്രതികൂല കാലാവസ്ഥയായതിനാൽ കടലിൽ പോവുന്ന വള്ളങ്ങൾ അതീവജാഗ്രത പാലിക്കണമെന്നും ലൈഫ് ബോയയും ജാക്കറ്റും നിർബന്ധമായും കൊണ്ടുപോകണമെന്നും പൊന്നാനി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.