ബുഷ്റയുടെ ഡോക്ടറേറ്റിന് അതിജീവനത്തിൻെറ ഇരട്ടി മധുരം
text_fieldsപൊന്നാനി: പ്രതിസന്ധികളോടും പ്രതികൂല സാഹചര്യങ്ങളോടും പൊരുതി എം.വി ബുഷ്റ നേടിയ ഡോക്ടറേറ്റിന് അതിജീവനത്തിൻെറ ഇരട്ടി മധുരം. പൊന്നാനി എം.ഇ.എസ് കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവി കൂടിയായ ബുഷ്റ ടീച്ചറുടെ ഈ നേട്ടം പിന്നാക്ക സാമൂഹ്യ സാഹചര്യങ്ങളിൽ നിന്നുള്ള പെൺകുട്ടികൾക്ക് കരുത്തുള്ള സന്ദേശം കൂടിയാവുകയാണ്.
തീരദേശ മേഖലയിൽ നിന്നുള്ള മുസ്ലിം പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം ബാലികേറാമലയായിരുന്ന കാലത്ത് പഠന മികവിൻെറ ഉന്നതികൾ താണ്ടിയ ബുഷ്റ, ഡോക്ടറേറ്റ് എന്ന ബഹുമതിക്കൊപ്പമെത്തുമ്പോൾ ഈ മേഖലയിൽ നിന്നുള്ളവർക്കിത് ആവേശവും പ്രചോദനവുമാകുകയാണ്. കണ്ണൂർ സർവകലാശാലയിൽ നിന്നും 'റോൾ ഓഫ് വിമൻ എൻറർപ്രണേഴ്‌സ് ഇൻ എംപ്ലോയ്‌മെൻറ് ആൻഡ് ഇൻകം ജനറേഷൻ ഇൻ കേരള' എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ്.
പതിമൂന്ന് വർഷം മുമ്പാരംഭിച്ച ശ്രമങ്ങളാണ് ഇപ്പോൾ സാഫല്യത്തിലെത്തിയിരിക്കുന്നത്. തീരദേശത്തെ സ്ത്രീകളുടെ ഉന്നമനത്തിനും സ്വയം പര്യാപ്തതക്കുമായി ഇവർ ആവിഷ്ക്കരിച്ച പദ്ധതികൾ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. തീരദേശത്തെ പെൺകുട്ടികൾക്ക് ലക്ഷ്യത്തെ കുറിച്ച് സ്വപ്നം കാണാൻ പഠിപ്പിക്കുന്ന 'ഗേൾസ് വിത്ത് ഗോൾസ്', പെണ്ണിനെ സ്വയം തൊഴിലിലേക്ക് എത്തിക്കുന്ന 'സ്വാശ്രയ', വിവാഹ മോചിതരായ തീരദേശത്തെ സ്ത്രീകൾക്ക് വരുമാന മാർഗം തുറന്നിടുന്ന 'കൈത്താങ്ങ്' എന്നിവയായിരുന്നു അത്.
ഭർത്താവ് മൻസൂറിൻെറയും മക്കളുടെയും പിന്തുണയാണ് ബുഷ്റയുടെ നേട്ടത്തിന് പിന്നിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.