ഒരുക്കൂട്ടി വെച്ച നാണയത്തുട്ടുകൾ ഡയാലിസിസ് സെന്ററിന് നൽകി സൻഹ ഷെറിൻ
text_fieldsപൊന്നാനി: രണ്ട് വർഷത്തോളമായി സ്വരൂപിച്ച നാണയത്തുട്ടുകൾ കാരുണ്യ പ്രവർത്തനങ്ങൾക്ക് കൈമാറി വിദ്യാർഥിനിയുടെ മാതൃക. പൊന്നാനി കടവനാട് സർക്കാർ ഫിഷറീസ് സ്കൂളില്‍ അഞ്ചാം തരത്തില്‍ പഠിക്കുന്ന സൻഹ ഷെറിനാണ് നഗരസഭ ഡയാലിസിസ് സെൻററിനായി തുക കൈമാറിയത്.
സ്കൂളിലെ എൽ.എസ്.എസ് വിജയി കൂടിയായിരുന്ന സൻഹ കരകൗശല നിർമാണത്തിലും മറ്റുമായി കിട്ടിയ സമ്മാനത്തുകയും മറ്റുമായും സ്വരൂപിച്ച സംഖ്യയാണ് നൽകിയത്. പിതാവിനൊപ്പം നഗരസഭ ഓഫിസിലെത്തി പണം അടങ്ങിയ കുടുക്ക നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറത്തിന് കൈമാറി.
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയര്പേഴ്സന് ആബിദ, കൗണ്‍സിലര്‍മാരായ ഷാഫി, നിഷാദ് എന്നിവര്‍ പങ്കെടുത്തു. മാധ്യമ പ്രവര്‍ത്തകനായ സക്കരിയ പൊന്നാനി-ഷെമീന ദമ്പതികളുടെ മകളാണ് സന്‍ഹ ഷെറിന്. മുഹമ്മദ് ഷാനിശ് സഹോദരനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.