പൊന്നാനിയിൽ വരുന്നു, അന്താരാഷ്ട്ര കൺവെൻഷൻ സെന്റർ
text_fieldsപൊന്നാനി: പൊന്നാനിയുടെ സ്വപ്ന പദ്ധതിയായ അന്താരാഷ്ട്ര കൺവെൻഷൻ സെന്റർ യാഥാർഥ്യത്തിലേക്ക് അടുക്കുന്നു. നിരവധി സഞ്ചാരികൾ ദിനം പ്രതി എത്തുന്ന ഭാരതപ്പുഴയോരത്തെ ടൂറിസം കേന്ദ്രവുമായ കർമ റോഡരികിലെ സ്ഥലത്താണ് 100 കോടി രൂപ ചെലവിൽ ബൃഹദ് പദ്ധതി ഒരുങ്ങുന്നത്. 2800 പേർക്കിരിക്കാവുന്ന ഓഡിറ്റോറിയം, നാല് മിനി ഹാളുകൾ, 20000 ചതുരശ്ര അടിയിൽ കൊമേഴ്സ്യൽ ഏരിയ, 56 മുറികളുള്ള ഹോട്ടൽ, മൾട്ടിപ്ലക്സ് തിയറ്റർ, എക്സിബിഷൻ സെന്റർ, സ്വിമ്മിങ് പൂൾ ഉൾപ്പെടെ വിപുലമായ കൺവെൻഷൻ സെന്ററാണ് നിർമിക്കുക.
ഭാരതപ്പുഴക്ക് സമീപത്തെ ഭൂമി നികത്താതെ തൂണുകളിൽ മാത്രമായി പരിസ്ഥിതി സൗഹൃദമായാണ് സെന്ററിന്റെ രൂപരേഖ തയറാക്കിയിട്ടുള്ളത്. എർത്ത് സ്കേപ്പ് എന്ന സ്വകാര്യ കമ്പനിയാണ് ഡി.പി.ആർ തയാറാക്കിയത്. 30 കോടി രൂപയാണ് പ്രാഥമിക ചെലവ് പ്രതീക്ഷിക്കുന്നത്. നഗരസഭക്ക് ലഭ്യമായ 15 കോടി രൂപയുടെ അർബൺ ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ടും നഗരസഭ സമാഹരിക്കുന്ന 15 കോടിയും ഉൾപ്പെടുത്തി ആദ്യഘട്ട പ്രവൃത്തികൾ നടത്തും. ബാക്കി തുക സ്വകാര്യ നിക്ഷേപമായാണ് സ്വീകരിക്കുക. ഇതിനുള്ള നടപടി ആരംഭിച്ചു കഴിഞ്ഞു. പദ്ധതി വിശദപദ്ധതിരേഖ അവതരണം നഗരസഭ ഹാളിൽ നടന്നു. എർത്ത് സ്കേപ്പ് കമ്പനി ആർക്കിടെക്റ്റർമാരും നഗരസഭ അധികൃതരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.