സുന്ദരിയാകാൻ കനോലി
text_fieldsപൊന്നാനി: കോഴിക്കോട് മുതൽ എറണാംകുളം വരെ ജലഗതാഗതത്തിെൻറ പ്രധാന ഇടമായിരുന്ന കനോലി കനാലിനെ പഴയകാല പ്രതാപത്തിലേക്ക് കൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമാവുന്നു. ഏറെക്കാലമായി ശോച്യാവസ്ഥയിലായ കനാൽ നവീകരണത്തിെൻറ ആദ്യഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി പൊന്നാനി താലൂക്ക് പരിധിയിൽ ആഴം കൂട്ടുന്ന പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിക്കുന്നത്. ഇറിഗേഷൻ വകുപ്പിന് കീഴിൽ ഈ മാസം അവസാനത്തോടെ കനോലി കനാൽ പത്ത് മീറ്റർ ആഴം കൂട്ടും. ടൂറിസത്തിെൻറ ഭാഗമായി കനോലി കനാലിലൂടെ ടൂറിസം ബോട്ടുകൾ ഓടിക്കുന്നതിന് മുന്നോടിയായാണ് പ്രവൃത്തികൾ നടക്കുക. തുടർന്ന് കനോലി കനാൽ തീരം സർവേ ചെയ്യുകയും കൈയേറ്റങ്ങൾ തിരിച്ചുപിടിക്കുന്ന നടപടികളും നടക്കും. സർവേ റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ച് തുടർ നടപടികൾ സ്വീകരിക്കും. കേരള ജലപാത വികസനത്തിെൻറ ഭാഗമായി കനോലി കനാൽ സഞ്ചാരയോഗ്യമാകാൻ പായലും മറ്റ് മാലിന്യവും നീക്കംചെയ്യുന്ന പ്രവൃത്തികൾ നേരേത്ത നടന്നിരുന്നെങ്കിലും ഇത് പാതിവഴിയിൽ നിലച്ചിരുന്നു.
ഇതിെൻറ ഭാഗമായി കനാലിലേക്ക് ചാഞ്ഞുനിൽക്കുന്ന മരങ്ങളും നീക്കം ചെയ്തിരുന്നു. കേരള വാട്ടർവെയ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിെൻറ നേതൃത്വത്തിലാണ് ഈ പ്രവൃത്തികൾ നടന്നത്.
മലബാർ കലക്ടറായിരുന്ന എച്ച്.വി. കനോലിയുടെ നിർദേശപ്രകാരം പണികഴിപ്പിച്ച കനാൽ കഴിഞ്ഞ ഒന്നര നൂറ്റാണ്ടോളം കേരളത്തിെൻറ ജലഗതാഗത, വാണിജ്യ, വിനോദസഞ്ചാര മേഖലകളിൽ അതിപ്രധാനമായ പങ്കുവഹിച്ചിട്ടുണ്ട്.
വടക്ക് കോരപ്പുഴയെയും തെക്ക് കല്ലായി പുഴയെയും ബന്ധിപ്പിക്കുന്ന കനാൽ സമീപകാലത്ത് ഏറെക്കുറെ പൂർണമായും ഉപയോഗ്യശൂന്യമായ അവസ്ഥയിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.