നരണിപ്പുഴ-കുമ്മിപ്പാലം കോൾപടവ് സ്ഥിരം ബണ്ട് നിർമാണത്തിന് തുടക്കം
text_fieldsപൊന്നാനി: മേഖലയിലെ പ്രധാന കോൾ നിലമായ വെളിയങ്കോട് ഗ്രാമപഞ്ചായത്തിലുൾപ്പെട്ട നരണിപ്പുഴ-കുമ്മിപ്പാലം കോൾ പടവിൽ സ്ഥിരം ബണ്ട് നിർമാണത്തിന് തുടക്കമായി. മോട്ടോർ ഷെഡ്, രണ്ട് സ്ലൂയിസുകൾ, രണ്ട് റാമ്പുകൾ എന്നിവ പുതുതായി നിർമിക്കും. ഉൾത്തോടിന്റെ നവീകരണ പ്രവൃത്തികളും നടത്തും. ബണ്ട് നിർമാണത്തിന് തടസ്സം നേരിടാതിരിക്കാൻ ഈ വർഷം കൃഷിയിറക്കേണ്ടെന്ന തീരുമാനം കർഷകർ കൈകൊണ്ടിരുന്നു. കാലങ്ങളായുള്ള മുറവിളികൾക്കൊടുവിൽ കഴിഞ്ഞവർഷം ബണ്ട് നിർമാണത്തിന് തുക അനുവദിച്ചിച്ചെങ്കിലും നിർമാണം വൈകി.
തുടർന്ന് കർഷകർ പ്രതിഷേധത്തിലായിരുന്നു. ഈ സാമ്പത്തിക വർഷത്തിൽ പ്രവൃത്തി ആരംഭിച്ചില്ലെങ്കിൽ തുക പാഴാവുമെന്നതിനാലാണ് നിർമാണം അടിയന്തരമായി ആരംഭിക്കുന്നത്. നബാർഡ് ഫണ്ടിൽ ഉൾപ്പെടുത്തി നരണിപ്പുഴ കുമ്മിപ്പാലം പുറം ബണ്ട് പുനരുദ്ധാരണത്തിനും രണ്ട് എൻജിൻ തറകളുടെ നിർമാണത്തിനുമായി 3.92 കോടിയുടെ ഭരണാനുമതി ലഭിച്ചിരുന്നു. കെ.എൽ.ഡിയുടെ മേൽനോട്ടത്തിലാണ് പ്രവൃത്തി നടക്കുക. മൂന്ന് കിലോമീറ്റർ ദൂരത്തിലാണ് ബണ്ട് നിർമിക്കുക. 220 ഏക്കർ വിസ്തൃതിയും, വർഷംതോറും 600 ടൗൺ വരെ നെല്ല് സംഭരിക്കുന്നതുമായ പാടശേഖരത്തെ ആശ്രയിച്ച് ഇരുനൂറ്റി അമ്പതോളം കർഷകരും നൂറുകണക്കിന് കർഷക തൊഴിലാളികളുമാണ് കഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.