പൊന്നാനി ഫിഷിങ് ഹാർബർ പുതിയ വാർഫ് നിർമാണം അന്തിമഘട്ടത്തിൽ
text_fieldsപൊന്നാനി: ഫിഷിങ് ഹാർബറിലെ പുതിയ വാർഫിെൻറ നിർമാണ പ്രവൃത്തികൾ അടുത്തമാസത്തോടെ പൂർത്തീകരിക്കും. പ്രവർത്തനങ്ങൾ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വിലയിരുത്തി.
മത്സ്യബന്ധന ബോട്ടുകൾക്ക് തീരത്തടുപ്പിക്കാനായി പൊന്നാനി ഫിഷിങ് ഹാർബറിൽ നിർമിക്കുന്ന രണ്ടാമത്തെ വാർഫിെൻറ പ്രവർത്തനങ്ങളാണ് ദ്രുതഗതിയിൽ പുരോഗമിക്കുന്നത്.
നിലവിലെ ഹാർബറിന് തെക്കുപടിഞ്ഞാറ് ഭാഗത്തായി പഴയ പാതാറിന് കിഴക്കുവശത്ത് നിർമിക്കുന്ന വാർഫിെൻറ ലാൻഡ് കണക്ഷൻ ജോലികൾ മാത്രമാണ് പൂർത്തീകരിക്കാനുള്ളത്.
വാർഫിെൻറ കോൺക്രീറ്റ് ജോലികളും മറ്റും ഇതിനകം പൂർത്തീകരിച്ചിട്ടുണ്ട്.
സംസ്ഥാനബജറ്റിൽനിന്ന് നാലുകോടി രൂപ ചെലവിൽ 100 മീറ്റർ നീളത്തിലാണ് വാർഫ് നിർമിച്ചത്. ഒരേസമയം, 30 ബോട്ടുകൾക്ക് ഇവിടെ വിശ്രമിക്കാനാവും. നിലവിലെ ജെട്ടിയിൽ കൂടുതൽ ബോട്ടുകൾക്ക് ഒരേസമയം നിർത്തിയിടാൻ പ്രയാസം നേരിടുന്നുണ്ട്. നേരത്തെ വരുന്ന ബോട്ടുകൾ മത്സ്യം ബോട്ടിൽനിന്ന് കരയിലെത്തിച്ചുകഴിഞ്ഞാൽ അവിടെ നിന്ന് മാറ്റിയിടാത്തതുമൂലം പിന്നീട് വരുന്ന ബോട്ടുകൾക്ക് ജെട്ടിയിൽ അടുപ്പിക്കാൻ കഴിയാത്ത സ്ഥിതിയാണ്.
മത്സ്യങ്ങൾ ഇറക്കിക്കഴിഞ്ഞ ബോട്ടുകൾ പുതിയ ജെട്ടിയിലേക്ക് മാറ്റിയിടുകയും മത്സ്യബന്ധനത്തിന് പുറപ്പെടുന്നതിന് മുന്നോടിയായുള്ള ഐസ്, വെള്ളം എന്നിവ കയറ്റുന്ന പ്രവൃത്തികൾ നടത്തുകയും ചെയ്യും. പുതിയ ജെട്ടിനിർമാണം സെപ്റ്റംബറിൽ പൂർത്തിയാകുന്നതോടെ ഡിസംബറിൽതന്നെ ഉദ്ഘാടനം നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.